‘ഫോൺ ചോർത്താൻ ആരാണ് അധികാരം നൽകിയത്’ ; അൻവറിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി
ഐപിഎസ് ഉദ്യോഗസ്ഥരുടെ ഫോൺവിളികൾ ചോർത്തിയ പി വി അൻവറിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഫോൺ ചോർത്താൻ ആരാണ് അധികാരം നൽകിയതെന്നും അൻവർ സമാന്തര ഭരണസംവിധാനമാണോയെന്നും കോടതി ചോദിച്ചു. ഫോൺ ചോർത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴായിരുന്നു വിമർശം.
അൻവറിനെതിരെ തെളിവുകൾ ലഭ്യമാകാത്ത സാഹചര്യത്തിൽ അന്വേഷണം അവസാനിപ്പിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഐപിഎസുകാരുടെ അടക്കം ഫോൺ ചോർത്തിയെന്നാണ് അന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞതെന്ന് ഹർജി പരിഗണിച്ച ജസ്‌റ്റിസ് പി വി കുഞ്ഞിക്കൃഷ്‌ണൻ ചൂണ്ടിക്കാട്ടി. അന്വേഷണം തുടരാനും സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി.









0 comments