കേരള നോളജ് മിഷൻ ഉപദേശകൻ; തോമസ് ഐസക്കിന്റെ നിയമനം ഹൈക്കോടതി ശരിവെച്ചു

കൊച്ചി: നോളജ് മിഷന്‍ ഉപദേശകനായി ഡോ. ടി എം തോമസ് ഐസകിനെ നിയമിച്ച സര്‍ക്കാര്‍ നടപടി ശരിവെച്ച് ഹൈക്കോടതി. വിദഗ്ധരെ ഉപദേശകരായി നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി. ഡോ. ടിഎം തോമസ് ഐസക്കിന് ശമ്പളം നല്‍കുന്നില്ലെന്നും ഇന്ധനത്തിനും ഡ്രൈവര്‍ക്കുമുള്ള ചെലവ് മാത്രമാണ് നല്‍കുന്നതെന്നുമുള്ള സര്‍ക്കാരിന്റെ മറുപടിയും ഡീവിഷന്‍ ബെഞ്ച് അംഗീകരിച്ചു.
ഡോ. ടിഎം തോമസ് ഐസകിന്റെ നിയമനം ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയ പായിച്ചിറ നവാസിനെതിരെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് രൂക്ഷ വിമര്‍ശനമുയര്‍ത്തി. ഡോ. ടി എം തോമസ് ഐസകിനെതിരായ ഹര്‍ജി വിദ്വേഷം മുന്‍നിര്‍ത്തിയെന്ന് ഹൈക്കോടതി. തോമസ് ഐസക് യോഗ്യത വിശദീകരിക്കേണ്ട വരുന്നത് ദൗര്‍ഭാഗ്യകരമാണ്. അമികസ് ക്യൂറിയുടെ ഇടപെടല്‍ മുന്‍നിര്‍ത്തി ഹര്‍ജിക്കാരനായ പായിച്ചിറ നവാസിന് പിഴ വിധിക്കുന്നില്ല. മതിയായ പഠനം നടത്താതെയാണ് ഹര്‍ജി നല്‍കിയതെന്നുമാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
ഏതൊക്കെ നിയമമാണ് ബാധകമെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടില്ല. തെറ്റിദ്ധരിക്കപ്പെട്ടാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ ആവശ്യമായവരെ കക്ഷി ചേര്‍ത്തില്ല. കാര്യമായ പഠനം നടത്താതെയാണ് ഹര്‍ജിയെന്നുമാണ് ഹൈക്കോടതിയുടെ വിമര്‍ശനം.









0 comments