സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി

Ranjith
വെബ് ഡെസ്ക്

Published on Jul 04, 2025, 03:03 PM | 1 min read

ബംഗളൂരു: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗീക പീഡനക്കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. പരാതി നല്‍കാന്‍ വൈകിയത് സംശയാസ്പദമാണെന്നും പരാതിയില്‍ പറയുന്ന പലകാര്യങ്ങളിലും വ്യക്തതയില്ലെന്നും കോടതി പറഞ്ഞു. കോഴിക്കോട് സ്വദേശിയായ യുവാവിനെ പീഡിപ്പിച്ചെന്ന എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട രഞ്ജിത്ത് കോടതിയെ സമീപിച്ചതിരുന്നു.


കേസിലെ‌ തുടർനടപടികൾ കർണാടക ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. രഞ്ജിത്ത് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് മാങ്കാവ് സ്വദേശിയാണു പരാതി നൽകിയത്. 2012ൽ ബംഗളുരുവിലെ നക്ഷത്ര ഹോട്ടലിലെ മുറിയിൽവെച്ച് രഞ്ജിത്ത് മദ്യം നൽകി പീഡിപ്പിച്ചുവെന്നാണ്‌ യുവാവ് പൊലീസിൽ മൊഴി നൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

Home