സിൻഡിക്കറ്റ് യോഗം: വിസിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി ; സാങ്കേതിക സർവകലാശാല വിസി ഡോ. എ ശിവപ്രസാദിന് തിരിച്ചടി

കൊച്ചി
സിൻഡിക്കറ്റ് യോഗം സംബന്ധിച്ച് നിർദേശങ്ങൾ നൽകാൻ താൽക്കാലിക വിസിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല (കെടിയു) വിസി ഡോ. എ ശിവപ്രസാദ് നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. സിൻഡിക്കറ്റ് യോഗത്തിൽ ധനകാര്യ, ഉന്നത വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിമാരും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറും പങ്കെടുക്കാൻ ഹെെക്കോടതി നിർദേശിക്കണമെന്നായിരുന്നു ആവശ്യം.
സിൻഡിക്കറ്റ് യോഗം 13-ന് നടന്നുകഴിഞ്ഞെന്നും സുപ്രീംകോടതിയുടെ 18ലെ ഉത്തരവുപ്രകാരം വിസിയെ കണ്ടെത്താനുള്ള സെർച്ച്-കമ്മിറ്റിയുടെ ചെയർമാനായി മുൻ സുപ്രീംകോടതി ജഡ്ജിയെ നിയമിച്ചതും കോടതി ചൂണ്ടിക്കാണിച്ചു. അതിനാൽ, ഹർജി പരിഗണിച്ച ജസ്റ്റിസ് സി എസ് ഡയസ് കേസ് സെപ്‌തംബർ 15ലേക്ക് മാറ്റി. സർക്കാരിനുവേണ്ടി സ്റ്റേറ്റ് അറ്റോർണി എൻ മനോജ്കുമാർ ഹാജരായി.









0 comments