സഹകരണ മേഖലയിലെ ഗ്രൂപ്പ് ഓഡിറ്റിങ്‌ ചോദ്യം ചെയ്തുള്ള ഹർജി തള്ളി; സർക്കാരിന് അനുകൂല തീരുമാനവുമായി ഹൈക്കോടതി

habeas corpus filed in high court
വെബ് ഡെസ്ക്

Published on Nov 13, 2025, 11:33 AM | 1 min read

കൊച്ചി: സഹകരണ മേഖലയിൽ സർക്കാർ നടപ്പാക്കിയ ഗ്രൂപ്പ് ഓഡിറ്റിങ്‌ നടപടികൾ ചോദ്യംചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഇൻസ്പെക്ടേഴ്‌സ് ആൻഡ്‌ ഓഡിറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി യു എം ഷാജി സമർപ്പിച്ച ഹർജിയാണ് ജസ്‌റ്റിസ് പി ഗോപിനാഥ് തള്ളിയത്.


ഗ്രൂപ്പ് ഓഡിറ്റിങ്‌ സംവിധാനം ഏർപ്പെടുത്തിയത് സർക്കാരിന്റെ നയപരമായ കാര്യമാണെന്നും ഇതിൽ ഇടപെടാൻ ജീവനക്കാർക്ക് അവകാശമില്ലെന്നും കോടതി പറഞ്ഞു. സർക്കാർ കൊണ്ടുവന്ന 2024ലെ നിയമഭേദഗതിയെ തുടർന്നാണ് ഗ്രൂപ്പ് ഓഡിറ്റിങ്‌ ഏർപ്പെടുത്തിയതെന്ന് സഹകരണ വകുപ്പിനുവേണ്ടി ഹാജരായ സ്പെഷ്യൽ ഗവ. പ്ലീഡർ പി പി താജുദീൻ ബോധിപ്പിച്ചു. ഇതിനായി ഓഡിറ്റ് ഡയറക്ടർ, രജിസ്ട്രാർ എന്നിവരുടെ ശുപാർശയിൽ സ്കീം അംഗീകരിച്ചതായും സഹകരണ വകുപ്പ് അറിയിച്ചു. ഇതിന്റെ സർക്കാർ ഉത്തരവും കോടതിയിൽ ഹാജരാക്കി.


പദ്ധതി നടപ്പാക്കുന്നതിനുമുന്പ്‌ രണ്ട് ജില്ലകളിൽ പൈലറ്റ് പദ്ധതികൾ വിജയകരമായി നടപ്പാക്കിയതായും സർക്കാർ വിശദീകരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home