ആലുവയില്‍ 50 ലക്ഷം രൂപയുടെ ഹെറോയിന്‍ പിടിച്ചു; അസം സ്വദേശി പിടിയില്‍

പ്രതീകാത്മക ചിത്രം
കൊച്ചി: എറണാകുളം ആലുവയില്‍ 50 ലക്ഷം രൂപയുടെ ലഹരി മരുന്ന് പിടികൂടി. ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് അസം സ്വദേശി ഹുസൈന്‍ സഹീറുല്‍ ഇസ്ലാം എന്നയാളില്‍ നിന്നാണ് ഹെറോയിന്‍ കണ്ടെത്തിയത്. 158 ഗ്രാം വരുന്ന ഹെറോയിനാണ് പിടികൂടിയത് എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ശനിയാഴ്ച സംസ്ഥാനവ്യാപകമായി നടത്തിയ പ്രത്യക പരിശോധനയിൽ 106 പേർ അറസ്റ്റിലായി. 107 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് വില്‍ക്കുന്നതായി സംശയിക്കുന്ന 1781 പേരെയാണ് പരിശോധിച്ചത്. പരിശോധനയിൽ 607.82 ഗ്രാം എംഡിഎംഎയും 21.91892 കിലോ കഞ്ചാവും 62 കഞ്ചാവ് ബീഡിയും പിടിച്ചെടുത്തു.
നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനാണ് 2025 ആഗസ്ത് 14ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഡി-ഹണ്ട് നടത്തിയത്.









0 comments