ആരോഗ്യപ്രവർത്തകൻ ടിറ്റോ തോമസിന് 17 ലക്ഷം രൂപ ധനസഹായം

cabinet
വെബ് ഡെസ്ക്

Published on Aug 13, 2025, 01:42 PM | 1 min read

തിരുവനന്തപുരം: നിപാ ബാധയേറ്റ് കോമാവസ്ഥയിൽ കഴിയുന്ന ആരോ​ഗ്യപ്രവർത്തകൻ ടിറ്റോ തോമസിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 17 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭായോ​ഗം തീരുമാനിച്ചു. 2023-ൽ നിപാ എൻസെഫലൈറ്റിസ് രോഗബാധയേറ്റ് ഒന്നര വർഷത്തോളമായി ടിറ്റോ തോമസ് അബോധാവസ്ഥയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


മം​ഗലാപുരം മർദ്ദാല സ്വദേശിയായ ടിറ്റോ ജോസഫ് നഴ്സിങ് പഠനം കഴിഞ്ഞ് 2023 ഏപ്രിലിലാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി എത്തുന്നത്. ആശുപത്രിയിൽ ക​ടു​ത്ത പ​നി​യു​മാ​യി എത്തുകയും ഇവിടെ വച്ച്​ മരിക്കുകയും ചെയ്ത രോ​ഗിയെ പരിചരിക്കുന്നതിനിടെയാണ് ടിറ്റോയ്ക്ക് രോ​ഗബാധ ഉണ്ടായത്.


സർക്കാർ അഭിഭാഷകരുടെ വേതനം വർദ്ധിപ്പിക്കും


ജില്ലാ ഗവൺമെൻ്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ ആൻഡ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ, പ്ലീഡർ ടു ഡു ഗവൺമെന്റ്റ് വർക്ക് എന്നിവരുടെ പ്രതിമാസ വേതനം വർദ്ധിപ്പിക്കാൻ മന്ത്രിസഭായോ​ഗം തീരുമാനിച്ചു. യഥാക്രമം 87,500 രൂപയിൽ നിന്നും 1,10,000 രൂപയായും 75,000 രൂപയിൽ നിന്നും 95,000 രൂപയായും 20,000 രൂപയിൽ നിന്നും 25,000 രൂപയുമായാണ് വർദ്ധിപ്പിക്കുക. 2022 ജനുവരി ഒന്നു മുതൽ പ്രാബല്യം ഉണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Home