ഹേമകമ്മിറ്റി റിപ്പോർട്ട്: മൊഴിനൽകാൻ താത്പര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: ഹേമാകമ്മിറ്റിക്ക് മൊഴി നൽകിയതിന്റെ പേരിൽ താത്പര്യമില്ലാത്തവരെ കേസിൽ ഉൾപ്പെടാൻ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി. മൊഴി നൽകാൻ പ്രത്യേക അന്വേഷണ സംഘം നിർബന്ധിക്കുന്നുവെന്ന പരാതി പരിഗണിച്ചാണ് കോടതിയുടെ നിർദ്ദേശം.
അന്വേഷണത്തിന്റെ പേരിൽ ആരേയും ബുദ്ധിമുട്ടിക്കരുത്. പ്രത്യേക അന്വേഷണ സംഘം ബുദ്ധിമുട്ടുണ്ടാക്കിയാൽ ഹൈക്കോടതിയെ സമീപിക്കാം. നോട്ടീസ് നൽകിയവർക്ക് മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി നൽകുകയോ നേരിട്ട് ഹാജരായി താത്പര്യമില്ലെന്ന് അറിയിക്കയോ ചെയ്യാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സിനിമാമേഖലയില്‍ കോളിളക്കം സൃഷ്ടിച്ച ഹേമാകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മുപ്പത്തിയാറോളം കേസുകള്‍ എടുത്തു. തങ്ങളുമായി സഹകരിക്കാൻ ചലച്ചിത്ര പ്രവർത്തകർ തയ്യാറാവുന്നില്ല. കേസുകൾ എഴുതി തള്ളേണ്ടി വരുമെന്നുമെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘം വിശദമാക്കിയത്.
ഹേമ കമ്മിറ്റിക്ക് മുമ്പാകെ ആ കമ്മിറ്റി ആവശ്യപ്പെട്ടതനുസരിച്ച് ദുരനുഭവങ്ങൾ തുറന്നു പറയുകയാണ് ചെയ്തത്. അതിന് തുടർച്ചയായി കേസുമായി മുമ്പോട്ട് പോവുക പ്രയാസകരമാണ് എന്ന നിലപാടാണ് പരാതിക്കാരായ ചലച്ചിത്ര പ്രവർത്തകർ വ്യക്തമാക്കിയത്.









0 comments