വിദ്വേഷ പരാമർശം; പി സി ജോർജിന് ജാമ്യം

കോട്ടയം: വർഗീയവിദ്വേഷ പരാമർശത്തിന് റിമാൻഡിലായ ബിജെപി നേതാവ് പി സി ജോർജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതിയുടെയും പരാതിക്കാരുടെയും പ്രോസിക്യൂഷന്റെയും വാദം കോടതി കേട്ടിരുന്നു. ആരോഗ്യകാരണങ്ങളാൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു ജോർജിന്റെ വാദം.
പി സി ജോർജ് പുറത്തിറങ്ങിയാൽ സമാനകുറ്റം ആവർത്തിക്കുമെന്നും അതിനാൽ ജാമ്യം കൊടുക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ ചികിത്സയിലായിരുന്നു പി സി ജോർജ്. ഇസിജിയിൽ വ്യതിയാനം കണ്ടതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ജനം ടിവി ചാനൽ ചർച്ചയിൽ ഒരു മതവിഭാഗത്തിനെതിരെ കടുത്ത വിദ്വേഷപരാമർശം നടത്തിയെന്നാണ് പി സി ജോർജിനെതിരായ കേസ്. ജോർജ് നൽകിയ ജാമ്യാപേക്ഷ തള്ളിയ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിരുന്നു. ആരോഗ്യ നില പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത് എന്നാണ് വിവരം.









0 comments