ഹജ്ജ്: ആദ്യഗഡു 20 നകം അടയ്‌ക്കണം

കരിപ്പൂർ: 2026 ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർ ആദ്യഗഡു 1,52,300 രൂപ ഇരുപതിനകം അടയ്‌ക്കണം. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേയ്മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലോ പണമടയ്‌ക്കാം. ഓൺലൈൻ ആയും പണമടയ്‌ക്കാവുന്നതാണ്. ഓരോ കവറിനും പ്രത്യേകം ബാങ്ക് റഫറൻസ് നമ്പറും പേരും രേഖപ്പെടുത്തിയ പേയ്‌മെന്റ് സ്ലിപ്പ് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭിക്കും. പണമടച്ച രശീതി, മെഡിക്കൽ സ്‌ക്രീനിങ് ആൻഡ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, ഹജ്ജ് അപേക്ഷാ ഫോറം, അനുബന്ധരേഖകൾ എന്നിവ 25–നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കണം. ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റിൽ രേഖകൾ ഓൺലൈനായി നൽകാനും സൗകര്യമുണ്ട്. അത്തരം സീറ്റുകളിലേക്ക് കാത്തിരിപ്പ് പട്ടികയിലുള്ളവരെ മുൻഗണനാ ക്രമത്തിൽ ഉൾപ്പെടുത്തും.









0 comments