ഹജ്ജ്​ 2026: ഇതുവരെ ലഭിച്ചത് 27,186 അപേക്ഷകൾ: നറുക്കെടുപ്പ് 12ന്

HAJJ
വെബ് ഡെസ്ക്

Published on Aug 08, 2025, 08:30 PM | 1 min read

കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടുത്ത വർഷത്തെ ഹജ്ജിന് ഇതുവരെ ലഭിച്ചത് 27,186 അപേക്ഷകൾ. 5238 പേർ 65 വയസ്സ് വിഭാഗത്തിലും 3624 പേർ ലേഡീസ് വിതൗട്ട് മെഹ്‌റം, 917 പേർ ജനറൽ ബി, 17,407 പേർ ജനറൽ വിഭാഗങ്ങളിലുമാണ് അപേക്ഷ സമർപ്പിച്ചത്. മുൻ വർഷം 20,636 അപേക്ഷകളായിരുന്നു. ​


സംസ്ഥാനത്ത് ലഭിച്ച അപേക്ഷകളിൽ സൂക്ഷ്മ പരിശോധന പുരോഗമിക്കുകയാണ്​. രേഖകൾ പരിശോധിച്ച്​ കവർ നമ്പറാണ്​ നൽകുന്നത്​. ഇത്​ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ ലോഗിൻ ചെയ്​തും പാസ്പോർട്ട് നമ്പർ നൽകിയും പരിശോധിക്കാം. 12ന് നറുക്കെടുപ്പും മറ്റ്​ നടപടികളും പൂർത്തിയാക്കും.

​​

കവർ നമ്പർ ലഭിക്കാത്തവർ അറിയിക്കണം


അവസാന ദിവസങ്ങളിൽ ലഭിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധനകൾ ശനിയാഴ്ച പൂർത്തിയാകും. വൈകിട്ട് അഞ്ചിനകം കവർ നമ്പർ ലഭിക്കാത്തവരുണ്ടെങ്കിൽ ഞായർ വൈകിട്ട് അഞ്ചിനകം കരിപ്പൂർ ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണം. ശേഷമുള്ള പരാതികൾ പരിഗണിക്കുന്നതല്ലെന്ന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ കക്കൂത്ത് അറിയിച്ചു. ഫോൺ: 0483- 2710717, 2717572.



Tags
deshabhimani section

Related News

View More
0 comments
Sort by

Home