മണ്ണിലലിഞ്ഞു പോകും ഹരിത കുപ്പി

vruthi conclave
avatar
സ്വന്തം ലേഖിക

Published on Apr 12, 2025, 12:26 AM | 1 min read

തിരുവനന്തപുരം: പ്ലാസ്റ്റിക്ക് ബോട്ടിലുകൾ എന്തുചെയ്യുമെന്ന ആശങ്ക വേണ്ട. ഇനി പ്ലാസ്‌റ്റിക്‌ കുപ്പികളില്ല, ബദൽ സംവിധാനമൊരുക്കി സംസ്ഥാനം. പ്ലാസ്റ്റിക്ക് ബോട്ടിലിന് പകരമായി, ജൈവിക രീതിയിൽ നിർമാർജനം ചെയ്യാൻ സാധിക്കുന്ന ഹരിതകുപ്പികൾ (കംപോസ്റ്റബിൾ ബോട്ടിൽ) കനകക്കുന്നിൽ നടക്കുന്ന "വൃത്തി' ഗ്രീൻ കേരള കോൺക്ലേവിൽ അവതരിപ്പിച്ചു. ജലസേചന വകുപ്പിനു കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ (കെഐഐഡിസി- കിഡ്ക്) നിർമിക്കുന്ന ഇത്തരം കുപ്പികളിൽ കുടിവെള്ളം ഉടൻ വിപണിയിലെത്തും.


സർക്കാരിന്റെ "ഹില്ലി അക്വാ' ബ്രാൻഡിനു കീഴിലാണ് കുടിവെള്ളം വിപണനം ചെയ്യുക. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ ഹരിതകുപ്പികളിൽ കുടിവെള്ളം വിപണിയിലെത്തിക്കുന്നത്. ഹരിതകുപ്പികൾ നിർമിക്കാൻ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾക്ക് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരത്തിനു പുറമെ ഐഎസ്ഒ , ടിയുവി തുടങ്ങിയ ദേശീയ, അന്തർദേശീയ സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ ബയോ പ്രോഡക്ടസാണ് കംപോസ്റ്റബിൾ ബോട്ടിലുകൾ നിർമിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത വസ്തു നൽകുന്നത്.


കരിമ്പ്‌, ചോളം എന്നിവയിൽ നിന്നുള്ള പോളി ലാറ്റിക്‌ ആസിഡാണ്‌ അസംസ്കൃത വസ്തു. 180 ദിവസംകൊണ്ട്‌ പൂർണമായും മണ്ണിൽ അലിഞ്ഞു ചേരും. ഗ്രീൻ ബയോപ്രോഡക്ട്‌സ്‌ ഹരിത കുപ്പികൾക്ക്‌ പുറമേ ക്യാരി ബാഗ്‌, പ്ലേറ്റ്‌, സ്‌പൂൺ, ഗ്ലാസ്‌ എന്നിവയും ഉൽപ്പാദിപ്പിക്കുന്നുണ്ട്‌. കല്യാണ പരിപാടികൾ, പോത്തീസ്‌, ലുലു എന്നിവിടങ്ങളിലും ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ട്‌. പ്ലാസ്റ്റിക് കുപ്പികൾക്ക് നിരോധനമുള്ള പരിസ്ഥിതിലോല പ്രദേശങ്ങളിൽ ഹരിതകുപ്പികൾ ഉപയോഗിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Home