ഓണാഘോഷത്തിന്‌ ഗവർണറെ ക്ഷണിക്കും; മറിച്ചുള്ള പ്രചാരണം തെറ്റെന്ന് വിദ്യാഭ്യാസ മന്ത്രി

v sivan kutty
വെബ് ഡെസ്ക്

Published on Aug 31, 2025, 07:23 PM | 1 min read

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ സമാപന ദിവസം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കറെ ക്ഷണിക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി. ഗവർണറെ ക്ഷണിക്കില്ല എന്ന തരത്തിലുള്ള മാധ്യമ വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന്‌ മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്‌തമാക്കി. ടൂറിസം വകുപ്പ് ഡയറക്ടർ ചടങ്ങിലേക്ക് ഗവർണറെ ഔദ്യോഗികമായി ക്ഷണിക്കാൻ അനുമതി തേടി കത്തയച്ചിട്ടുണ്ട്. ഇതിൻ പ്രകാരം ചൊവ്വ വൈകിട്ട്‌ നാലിന്‌ കൂടിക്കാഴ്ചക്ക്‌ അനുമതി നൽകി ഗവർണറുടെ ഓഫീസ് വാട്ട്‌സാപ്പ് സന്ദേശം വഴി മറുപടി നൽകുകയും ചെയ്തു. മന്ത്രിമാരായ വി ശിവൻകുട്ടി, മുഹമ്മദ്‌ റിയാസ്‌, ജി ആർ അനിൽ എന്നിവർ ഗവർണർ കണ്ട്‌ ക്ഷണിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home