സർവകലാശാല ഭരണത്തിൽ ഇടപെടാൻ ഗവർണറുടെ നീക്കം; 17ന് വിസിമാരുമായി യോഗം

Rajendra Vishwanath Arlekar | Image: X/Kerala Governor
തിരുവനന്തപുരം: സർവകലാശാല ഭരണത്തിൽ നേരിട്ട് ഇടപെടാനുള്ള നീക്കവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. അധ്യാപക നിയമനങ്ങൾ ഉൾപ്പെടെ ചർച്ചചെയ്യാൻ ഗവർണർ വിസിമാരുടെ യോഗം വിളിച്ചു. 17 നാണ് യോഗം.
സർവകലാശാലയുമായി ബന്ധപ്പെട്ട കോടതിവിധികളിൽ തുടർച്ചയായ നേരിട്ട തിരിച്ചടികളുടെ ക്ഷീണം മാറ്റാൻ സർവകലാശാല ഭരണത്തിൽ പിടിമുറുക്കുകയാണ് ലക്ഷ്യമെന്ന് കരുതുന്നു. അധ്യാപക നിയമനം, അക്കാദമിക് കലണ്ടർ തയ്യാറാക്കൽ, പരീക്ഷാ സമയക്രമം, ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിലവാരം നിലനിർത്താൻ സ്വീകരിച്ച നടപടികൾ, വിദ്യാർഥി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ, പരിഹാര നടപടികൾ എന്നിവയാണ് വിസിമാർക്കുള്ള കത്തിൽ അജൻഡയായി സൂചിപ്പിച്ചിട്ടുള്ളത്.
സംസ്ഥാന സർക്കാർ നിയമപ്രകാരം രൂപീകരിക്കുകയും ഗ്രാന്റ് നൽകുകയും ചെയ്യുന്ന സർവകലാശാലകളിൽ ഗവർണറെ മുൻനിർത്തി ഇടപെടാനുള്ള സംഘപരിവാർ നീക്കത്തിന്റെ ഭാഗമാണ് ഇതെന്ന് കരുതുന്നു. കഴിഞ്ഞദിവസം കേരള സർവകലാശാല സെനറ്റിലേക്കും ഫാക്കൽറ്റി ഡീൻ പദവിയിലേക്കും ബിജെപി നോമിനികളെ ഗവർണർ നാമനിർദേശം ചെയ്തിരുന്നു.









0 comments