'പാദം കഴുകലിനെ' ന്യായീകരിച്ച് ഗവർണർ ; എതിര്‍ക്കുന്നത് പ്രാധാന്യം മനസിലാക്കാത്തവരെന്ന് വിമര്‍ശനം

ആലപ്പുഴ: സ്‌കൂളുകളിലെ 'പാദം കഴുകലിനെ' ന്യായീകരിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. ഗുരു പൂജയെ വിമർശിക്കുന്നത് അതിന്റെ പ്രാധാന്യം മനസ്സിലാക്കാത്തവരാണെന്നാണ് രാജേന്ദ്ര അർലേക്കറിന്റെ ന്യായീകരണം. ചിലർ അതിനെ എതിർക്കുകയാണ്. ഇവർ ഏത് സംസ്‌കാരത്തിൽ നിന്നാണ് വരുന്നതെന്ന് മനസ്സിലാവുന്നില്ല.
സ്വയം ആരാണെന്ന് മറക്കുന്നവരാണ് സംസ്‌കാരം മറക്കുന്നവരെന്നും അർലേക്കർപറയുന്നു.ഗുരു പൂജ നാടിന്റെ സംസ്‌കാരമാണെന്നും അതിന്റെ പ്രാധാന്യം മനസ്സിലാക്കാത്തവരാണ് വിവാദമുണ്ടാക്കുന്നത് എന്നുമാണ് രാജേന്ദ്ര അർലേക്കറുടെ പ്രതികരണം മാവേലിക്കര ആറ്റുവയിലെ വിവേകാനന്ദ വിദ്യാപീഠം സ്‌കൂളിൽ ബിജെപി നേതാവും പാദപൂജയിൽ പങ്കെടുത്തതോടെയാണ് വിവാദം ചൂട് പിടിച്ചത്.
സംഭവത്തിൽ ശക്തമായ പ്രതിഷേധ സമരത്തിലേക്ക് കടക്കാനാണ് വിവിധ വിദ്യാർഥി യുവജന സംഘടനകളുടെ തീരുമാനം.പാദപൂജ നടന്ന ആലപ്പുഴ ആറ്റുവ വിവേകന്ദ വിദ്യാപീഠം സ്‌കൂളിലേക്കും മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്‌കൂളിലേക്കും നാളെ ഡിവൈഎഫ്‌ഐ എഐഎസ്എഫ് സംഘനകളുടെ നേതൃത്വത്തിൽ മാർച്ച് നടത്തും.









0 comments