സർക്കാർ വാർഷികം യുഡിഎഫ് പത്രത്തിന്‌ ദഹിച്ചില്ല; വ്യാജനിറക്കി കെ ഫോണിന്റെ നെഞ്ചത്ത്‌

congress paper
avatar
എസ് കിരൺബാബു

Published on May 25, 2025, 04:06 AM | 1 min read

തിരുവനന്തപുരം: ഒരുലക്ഷം ഉപഭോക്താക്കളുമായി മുന്നേറുന്ന കെഫോണിനെ തകർക്കാൻ വ്യാജവാർത്തയുമായി യുഡിഎഫ് അനുകൂല പത്രം. ബില്ലടക്കാത്ത വാണിജ്യ കണക്ഷനുകൾ വിച്ഛേദിക്കുന്നത് എന്തോ ക്രൂരകൃത്യമാണ് എന്നരീതിയിലാക്കാനാണ് ശ്രമം. ഒരു വർഷമായി കുടിശ്ശികയുണ്ടായിരുന്ന സർക്കാർ ഓഫീസുകളിലേത് ഉൾപ്പെടെ 80വാണിജ്യ കണക്-ഷനാണ് വിച്ഛേദിച്ചത്.


പണം അടച്ചാൽ ഇത് പുനസ്ഥാപിക്കും. സൗജന്യ ബിപിഎൽ കണക്‌ഷനോ സർക്കാർ നിർദേശപ്രകാരം നൽകിയവയോ ഇതിലില്ല. എന്നാൽ, വരിസംഖ്യ മുടങ്ങിയാൽ അടുത്തദിവസം പത്രം മുടക്കുന്ന യുഡിഎഫ് പത്രത്തിന് ഇതിലുള്ള വെപ്രാളം വേറെയാണ്. എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷിക ആഘോഷം വിജയകരമായി മുന്നേറുന്നു. അതിന്റെ ശോഭകെടുത്താൻ എന്ത്‌ എന്ന ഗവേഷണത്തിൽ നിന്നാണ്‌ കേ ഫോണിന്റെ തോളിൽകേറ്റം. രണ്ടായിരത്തോളം വാണിജ്യ കണക്ഷനുകളുടെ കുടിശ്ശികയാണ് കെ ഫോണിന് കിട്ടാനുള്ളത്. ഇതിൽ ഒരു വർഷം കുടിശ്ശികയാക്കിയവയാണ്‌ വിച്ഛേദിച്ചത്. ഇതൊന്നും ഒന്നാം പേജിൽ നിരത്തിയ വാർത്തയിലില്ല.


ബിപിഎൽ കുടുംബങ്ങൾക്ക്‌ സൗജന്യമായും മറ്റുള്ളവർക്ക്‌ കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ്‌ എത്തിക്കുന്ന എൽഡിഎഫ്‌ സർക്കാരിന്റെ കെ ഫോൺ പദ്ധതി വഴി ഇതുവരെ 1,01244 കണക്‌ഷനുകളാണ്‌ നൽകിയത്‌.12004 ബിപിഎൽ വീടുകളിൽ സൗജന്യ കണക്‌ഷൻ എത്തി. ബിപിഎൽ വിഭാഗങ്ങൾക്കുള്ള ഡാറ്റാ പരിധിയിൽ വൻവർധനവ്‌ വരുത്തി മാസം 1000 ജിബിയാക്കി. അതിവിദൂര ആദിവാസി ഉന്നതികളിലടക്കം കണക്‌ഷൻ എത്തിച്ചു. 31153 കിലോ മീറ്റർ ഫൈബർ ഒപ്റ്റിക് കേബിൾ പൂർത്തിയാക്കി. ഒടിടി പ്ലാറ്റ്‌ ഫോം ജൂണോടെ സജ്ജമാകും.



deshabhimani section

Related News

View More
0 comments
Sort by

Home