എമ്പുരാനിലുള്ളത് വംശഹത്യയുടെ ആയിരത്തിലൊന്ന്: ഗോപാൽ മേനോൻ

ഗോപാൽ മേനോൻ
കോഴിക്കോട്: ഗുജറാത്ത് വംശഹത്യയെ പുതുതലമുറയിലേക്ക് എത്തിച്ചെന്നതാണ് ‘എമ്പുരാൻ’ സിനിമ ചെയ്ത രാഷ്ട്രീയധർമ്മമെന്നും വംശീയ ഉന്മൂലനത്തിന്റെ ആയിരത്തിലൊന്ന് മാത്രമാണ് ചിത്രത്തിലുള്ളതെന്നും പ്രശസ്‌ത ഡോക്യുമെന്ററി നിർമാതാവ് ഗോപാൽ മേനോൻ.
സ്വാതന്ത്ര്യത്തിനുശേഷം ഹിന്ദുത്വ ഫാസിസത്തിന്റെ വളർച്ചയ്ക്ക് സമാന്തരമായി രാജ്യത്തുണ്ടായ വംശീയ ഉന്മൂലനമാണ് 2002ൽ ഗുജറാത്തിൽ നടത്തിയത്. അത് വ്യക്തമാക്കിയതിലൂടെ സംവിധായകൻ പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളീഗോപിയും മതേതരസമൂഹത്തിന് നൽകിയത് വലിയ സംഭാവനയാണ്. യഥാർഥത്തിൽ സംഭവിച്ചത് ചിത്രത്തിൽ ഉള്ളതിനേക്കാൾ ഭയാനകമായ കാര്യങ്ങളാണ്.
ഗർഭിണിയായ കൗസർ ബാനുവിന്റെ വയർകീറി ഭ്രൂണം പുറത്തെടുത്ത ശവശരീരത്തിന്റെ ഫോട്ടോ താൻ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചിട്ടുണ്ട്. ഗുജറാത്ത് കൂട്ടക്കൊല നടക്കുമ്പോൾ ആദ്യമായി ക്യാമറയുമായി എത്തിയവരിൽ ഒരാളാണ് താൻ. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് സമൂഹവും പുതുതലമുറയും കൂടുതലായി അറിയേണ്ടതുണ്ടെന്നും ബിബിസിയുടെ "ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്ററി സീരീസിന്റെ ലൊക്കേഷൻ പ്രൊഡ്യൂസറും റിസർച്ചറുമായ ഗോപാൽമേനോൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.









0 comments