അസംകാരൻ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം

asam migrant murder.
വെബ് ഡെസ്ക്

Published on Mar 20, 2025, 09:21 AM | 1 min read

മലപ്പുറം: മലപ്പുറത്ത് ഗുഡ്സ് ഓട്ടോ ഇടിച്ച് അസംകാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്.ഇന്നലെ അർധരാത്രിയോടെ കൊണ്ടോട്ടിക്കടുത്ത് കീഴ്ശേരിയിലാണ് വാഹനാപകടമുണ്ടായത്.


യുവാവിൻറെ ശരീരത്തിലൂടെ വീണ്ടും വാഹനം കയറ്റിയിറക്കിയെന്ന് ദൃക്സാക്ഷികളായ നാട്ടുകാർ വെളിപ്പെടുത്തിയതോടെയാണ് കേവലം വാഹനാപകടമായി ഒതുങ്ങിപ്പോയേക്കാവുന്ന സംഭവത്തിന് വഴിത്തിരിവുണ്ടായത്. നിർണായക വിവരം ലഭിച്ചതോടെ അപകടമുണ്ടാക്കിയ ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന അസംകാരൻ ഗുൽസാറിനെ പൊലീസ് പിടികൂടി.


ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. രാത്രിയിൽ റോഡിലൂടെ നടന്നുപോയ അഹദുൽ ഇസ്​ലാമെന്ന യുവാവാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. പിന്നിലൂടെ എത്തിയ ഓട്ടോ ഇടിച്ച് അപകടമുണ്ടായെന്നായിരുന്നു ആദ്യം പൊലീസ് കരുതിയത്. എന്നാൽ അഹദുലിനെ ഇടിച്ച് തെറുപ്പിച്ച ശേഷം ഒന്നിലേറെ തവണ ശരീരത്തിലൂടെ ഓട്ടോറിക്ഷ കയറ്റിയിറക്കിയെന്ന് ദൃക്സാക്ഷികൾ പൊലീസിനോട് വെളിപ്പെടുത്തിയതോടെയാണ് സംശയം ഉയർന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home