തൃശൂരിൽ വീട് കുത്തിത്തുറന്ന് സ്വർണം കവർന്നു

തൃശൂർ : തൃശൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് സ്വർണം കവർന്നതായി പരാതി. എയ്യാലിലാണ് വീട്ടിൽ നിന്ന് 35 പവൻ കവർന്നത്. പാലക്കാട് ജോലി ചെയ്യുന്ന യുവാവിന്റെ വീട്ടിലാണ് മോഷണം. യുവാവ് ജോലി സ്ഥലത്താണ് താമസിക്കുന്നത്. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർ ബന്ധുവീടുകളിലേക്ക് പോയ സമയത്താണ് മോഷണം നടന്നത്.
ഇവർ രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. കിടപ്പുമുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കവർന്നത്. മുൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.









0 comments