ഒഴുക്കിൽപെട്ട പെൺകുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി

കണ്ണൂർ: കണ്ണൂർ കൊട്ടിയൂരിൽ അച്ഛനൊപ്പം കുളിക്കാനിറങ്ങി ഒഴുക്കിൽ പെട്ട പെൺകുട്ടിയെ രക്ഷപ്പെടുത്തി. രണ്ട് യുവാക്കളാണ് കുട്ടിയെ ഒഴുക്കിൽ നിന്നും രക്ഷപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
കൊട്ടിയൂർ ക്ഷേത്രത്തിൽ ഉൽസവത്തിന് പോകുന്നതിനായി ബാവലിപ്പുഴയിൽ കുളിക്കുന്നതിനിടെയാണ് കുട്ടി ഒഴുക്കിൽ പെട്ടത്. പുഴയുടെ കരയിൽ നിന്നാണ് കുളിച്ചിരുന്നതെങ്കിലും ഒഴുക്കിൽ പെടുകയായിരുന്നു. കണ്ണൂർ പിലാത്തറ സ്വദേശികളായ യുവാക്കളാണ് കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്.
ഞെട്ടിപ്പിക്കുന്ന വിധത്തിലുള്ള ഒഴുക്കാണ് പുഴയ്ക്കുണ്ടായിരുന്നത്. സുരക്ഷ ഉദ്യോഗസ്ഥരടക്കം സ്ഥലത്തുണ്ടായിരുന്നെങ്കിലും കുട്ടി എങ്ങനെയോ ഒഴുക്കിൽ പെടുകയായിരുന്നു.








0 comments