ഗുളികയില്‍ നിന്ന് മൊട്ടുസൂചി ലഭിച്ചെന്ന ആരോപണം; പരാതി വ്യാജമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രി ഫാർമസിയിൽനിന്ന് രോഗിക്ക് നൽകിയ ഗുളികയ്ക്കുള്ളിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതി വ്യാജമെന്ന നിഗമനത്തില്‍ ആരോഗ്യവകുപ്പ്. മൊട്ടുസൂചി ഗുളികയ്ക്കുള്ളിലായിരുന്ന ലക്ഷണമില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. സൂചിയുടെ അറ്റം തുരുമ്പെടുത്ത നിലയിലായിരുന്നു. പരാതിക്കാരിക്ക് എക്സ്റേ പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല.
സംഭവത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡിജിപിക്ക് പരാതി നല്‍കി. ശ്വാസംമുട്ടലിന് ചികിത്സതേടിയ മേമല സ്വദേശിനി വസന്തയാണ് പരാതിയുമായി എത്തിയത്. 2 ക്യാപ്സൂൾ ഗുളികകള്‍ കഴിച്ച് പിറ്റേന്ന് മൂന്നാമത്തെ ഗുളിക എടുത്തപ്പോള്‍ അതിലൊന്നുമില്ലെന്ന് സംശയം തോന്നി തുറന്നുനോക്കിയപ്പോളാണ് സൂചി കണ്ടെത്തിയതെന്നും അടുത്ത ക്യാപ്സൂളിലും മൊട്ടുസൂചി ഉണ്ടായിരുന്നുവെന്നും ഇതോടെ പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയായിരുന്നുവെന്നുമാണ് പരാതി.









0 comments