മിഥുന് വിട നൽകി നാട്; ഒരു നോക്ക് കാണാൻ ആയിരങ്ങൾ

കൊല്ലം: കൊല്ലം തേവലക്കരയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ മൃതദേഹം വീട്ടിൽ എത്തിച്ചു. മിഥുനെ അവസാനമായി കാണുന്നതിനായി സഹപാഠികളും നാട്ടുകാരുമുൾപ്പെടെ നിരവധിയാളുകളാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്.
വൈകുന്നേരം നാല് മണിക്കാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക. വീട്ടിൽ തന്നെയാണ് സംസ്കാര ചടങ്ങുകൾ. സ്‌കൂളിലെ പൊതുദൾശനം പൂര്‍ത്തിയായതിന് ശേഷമാണ് വിലാപയാത്രയായി മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്.
വിദേശത്തായിരുന്ന മിഥുൻ്റെ അമ്മ സുജ എറണാകുളം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രാവിലെ ഒൻപത് മണിയോടെ എത്തിയിരുന്നു. ബന്ധുക്കൾ ചേർന്നാണ് സുജയെ വീട്ടിലേക്ക് കൊണ്ടുപോയത്.
വ്യാഴം രാവിലെയാണ് സ്കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ ചെരുപ്പ് എടുക്കാൻ കയറിയ മിഥുൻ ഷോക്കേറ്റ് മരിച്ചത്. സംഭവത്തെ തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോട്ടിന്മേൽ സ്കൂളിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തി. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് മെയ് 13ന് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സർക്കുലർ പുറത്തിറക്കിയിരുന്നു. വീഴ്ച വരുത്തിയതിൽ പ്രധാന അധ്യാപികയെ സ്‌കൂൾ മാനേജ്‌മെന്റ് സസ്പെൻഡ് ചെയ്തു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി.
മിഥുന്റ വീട്ടിൽ പൊതുദർശനം തുടരുന്നു. നാട്ടുകാരും ബന്ധുക്കളും സ്നേഹിതരും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് മിഥുനെ അവസാനമായി ഒരു നോക്കുകാണാൻ കല്ലടയിലെ വീട്ടിലെത്തുന്നത്.
മിഥുന്റെ മൃതദേഹം വിലാപയാത്രയായി വീട്ടിലെത്തിച്ചു
മിഥുന്റെ വീടായ പടിഞ്ഞാറെ കല്ലട വിളന്തറ മനുഭവനത്തിൽ സംസ്‌കാര ചടങ്ങുകൾ നടക്കും
മിഥുന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനം വിലാപയാത്രയായി വീട്ടിലേക്ക്
കണ്ണീരടക്കാനാവാതെ സഹപാഠികളും അധ്യാപകരും. തേവലക്കര ബോയിസ് ഹൈസ്കൂളിൽ പൊതുദർശനം പൂർത്തിയായി.









0 comments