ഡേറ്റിങ് ആപ്പിലൂടെ യുവാവിനെ കുടുക്കി സ്വർണം കവർന്നു: നാല് പേർ അറസ്റ്റിൽ

dating app crime
വെബ് ഡെസ്ക്

Published on Aug 10, 2025, 04:27 PM | 1 min read

തിരുവനന്തപുരം: ഡേറ്റിങ് ആപ്പിലൂടെ യുവാവിനെ കുടുക്കി കാറിൽ കടത്തിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ തട്ടിയെടുത്ത സംഘം പിടിയിൽ. മടത്തല സ്വദേശി മുഹമ്മദ് സൽമാൻ, കൊല്ലായിൽ സ്വദേശി സുധീർ, ചിതറ സ്വദേശി സജിത്, കുളത്തൂപ്പുഴ സ്വദേശി ആഷിഖ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്നും മൊബൈൽ ഫോണുകളും രണ്ട് ബൈക്കുകളും പിടിച്ചെടുത്തു. വെഞ്ഞാറമ്മൂട് സ്വദേശിയാണ് ആക്രമണത്തിനിരയായത്.


കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. പരിചയം സ്ഥാപിച്ചശേഷം ആക്രമികള്‍ മുക്കുന്നൂര്‍ ഭാഗത്ത് കാറിലെത്തി യുവാവിനെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. വാഹനത്തില്‍വെച്ച് ഇയാളെ നഗ്‌നനാക്കി ഫോട്ടോയെടുത്തശേഷം മൂന്ന് പവന്‍ തൂക്കംവരുന്ന സ്വര്‍ണമാല സംഘം കൈക്കലാക്കി. യുവാവിനെ മർദിച്ച് അവശനാക്കി പാങ്ങോടിനടുത്ത് സുമതിവളവില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട യുവാവ് വെഞ്ഞാറമ്മൂട് പൊലീസിൽ പരാതി നൽകുകയായിരുന്നു.


അവിടെ നിന്ന് രക്ഷപ്പെട്ട യുവാവ് വെഞ്ഞാറമ്മൂട് പൊലീസിൽ പരാതി നൽകുകയായിരുന്നു. കൃത്യം നടന്ന് 48 മണിക്കൂറിനകം പ്രതികളെ എല്ലാവരെയും പിടിക്കാൻ കഴിഞ്ഞതായും ഇവർ സമാന കുറ്റകൃത്യം മുമ്പും ചെയ്തിട്ടുള്ളതായി കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home