മരുന്നിനുപോലും ഡോക്ടർമാരില്ല ; മെഡിക്കൽ ബിരുദധാരികളെ 
കൂട്ടത്തോടെ തോൽപ്പിച്ച്‌ കേന്ദ്രം

fmge exam
avatar
വൈഷ്‌ണവ്‌ ബാബു

Published on Aug 25, 2025, 01:44 AM | 1 min read


തിരുവനന്തപുരം

രാജ്യത്ത്‌ ഡോക്ടർമാരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുമ്പോഴും മെഡിക്കൽ ബിരുദധാരികളെ കൂട്ടത്തോടെ തോൽപ്പിച്ച്‌ കേന്ദ്രസർക്കാർ. വിദേശത്ത്‌ മെഡിക്കൽ ബിരുദം നേടിയവർക്ക്‌ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യതാപരീക്ഷയായ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷനിൽ (എഫ്‌എംജിഇ) 80 ശതമാനത്തോളം പേരാണ്‌ തോറ്റത്‌. മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ കോഴ മാഫിയക്കുവേണ്ടി പരീക്ഷ അട്ടിമറിക്കുകയാണെന്നാണ്‌ വിദ്യാർഥികളുടെ പരാതി. ഇ‍ൗ വർഷം ജൂണിൽ നടന്ന പരീക്ഷയിൽ 18.61 ശതമാനമായിരുന്നു വിജയം. കഴിഞ്ഞവർഷം 21.6, 2023ൽ 13 ശതമാനം എന്നിങ്ങനെയും. മികച്ച പഠനനിലവാരമുള്ളവർ പോലും പരാജയപ്പെടുന്നു. നാഷണൽ ബോർഡ്‌ ഓഫ്‌ എക്സാമിനേഷൻസ്‌ മെഡിക്കൽ സയൻസിനാണ്‌ പരീഷാ നടത്തിപ്പ്‌ ചുമതല.


ഫലം പ്രസിദ്ധീകരിച്ചിട്ടും ചോദ്യപേപ്പറുകളോ ഉത്തരസൂചികയോ പുറത്തുവിടാത്തതും പ്രതിസന്ധിയായി. മൂല്യനിർണയത്തിലെ സുതാര്യത പരിശോധിക്കാനും റീവാല്യുവേഷന് നൽകാനുമുള്ള അവകാശം ഇതിലൂടെ നിഷേധിക്കുന്നു. സ്വകാര്യ മെഡിക്കല്‍ കോളേജുകളിലേക്ക്‌ വിദ്യാർഥികളെ ആകർഷിക്കാനാണ്‌ ഇ‍ൗ കൂട്ടത്തോൽപ്പിക്കൽ എന്നാണ്‌ ആരോപണം. എഫ-്‌എംജിഇ പരീക്ഷയെന്ന കടമ്പ ഭയന്ന്‌ വിദ്യാർഥികൾ വൻ തുക കോഴ കൊടുത്ത്‌ ഇന്ത്യയിൽ പഠിക്കാൻ നിർബന്ധിതരാകും. 2025ൽ 12.36 ലക്ഷം വിദ്യാർഥികളാണ്‌ നീറ്റ്‌ പരീക്ഷയിൽ യോഗ്യത നേടിയത്‌. ഇവരിൽ ഭൂരിഭാഗവും വിദേശ സർവകലാശാലകളെ തെരഞ്ഞെടുക്കുന്നതിനാൽ തള്ളിക്കയറ്റം കുറയുന്നുണ്ട്‌. ഇതോടെ കൂടുതൽ കോഴ ആവശ്യപ്പെടാൻ കഴിയുന്നില്ല. എന്നാൽ വിദേശത്തേക്ക്‌ പോകുന്നവരെ നിരുത്സാഹപ്പെടുത്തി നിയന്ത്രണമില്ലാതെ കോടികൾ കോഴ വാങ്ങലാണ്‌ കൂട്ടത്തോൽപ്പിക്കലിന്‌ പിന്നിലെ ലക്ഷ്യം.


​കേൾക്കുന്നില്ലേ, ഇന്ത്യൻ ഗ്രാമങ്ങളുടെ നിലവിളി

ഇന്ത്യയിലെ ഗ്രാമങ്ങളിൽ സ്പെഷ്യലിസ്റ്റ്‌ ഡോക്ടർമാരുടെ കുറവ്‌ വർധിച്ചുവരികയാണെന്ന്‌ കേന്ദ്രം സാക്ഷ്യപ്പെടുത്തുന്നു. 80 ശതമാനത്തോളം ഡോക്ടർമാർ കുറവാണെന്നാണ്‌ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള റിപ്പോർട്ട്. ഏറ്റവും കുറവ്‌ ഡോക്‌ടർമാരുള്ളത്‌ ബിജെപി ഭരിക്കുന്ന ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ്‌. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഹെൽത്ത് ഡൈനാമിക്സ് ഓഫ് ഇന്ത്യ 2022–-23 റിപ്പോർട്ടിലാണ് ഗ്രാമീണ ആരോഗ്യമേഖലയിലെ ദയനീയാവസ്ഥ പുറത്തുവന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home