സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തടയാന്‍ ഏഴംഗ സമിതിയെ നിയോഗിക്കും: ഫെഫ്ക

കൊച്ചി: സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തടയാന്‍ ജാഗ്രതാ സമിതിയെ നിയോഗിക്കുമെന്ന് ഫെഫ്ക. സംവിധായകനും സാങ്കേതിക പ്രവർത്തകരും ഉൾപ്പെട്ട ഏഴംഗസമിതിയാണ് നിയോഗിക്കുന്നത്. കൊച്ചിയില്‍ ഫെഫ്ക ജനറല്‍സെക്രട്ടറി ബി ഉണ്ണികൃഷ്ണനാണ് സിനിമാ സെറ്റുകളിൽ ജാഗ്രതാസമിതിയെ നിയോഗിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.
സിനിമാ മേഖലയിലെ സ്വയം ശുദ്ധീകരണമാണ് കൂട്ടായ തീരുമാനമാനത്തിലൂടെ സംഘടന ലക്ഷ്യമിടുന്നത്. നിരോധിത ലഹരിമരുന്നുകളുടെ വ്യാപനം സിനിമാമേഖലയില്‍ പടരുന്നത് തടയുകയാണ് സമിതിയെ നിയോഗിക്കുന്നതുകൊണ്ട് ലക്ഷ്യമിടുന്നത്. ലൊക്കേഷനുകളിലെ ലഹരിമരുന്ന് ഉപയോഗം ഒരുതരത്തിലും അനുവദിക്കാനാകില്ല. ലഹരി ഉപയോഗം ശ്രദ്ധയിൽ പെട്ടാൽ വിവരം എക്‌സൈസിന് കൈമാറുമെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
0 comments