ഉണ്ണി മുകുന്ദനും മാനേജർ വിപിനും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചതായി ഫെഫ്ക

കൊച്ചി: ഉണ്ണി മുകുന്ദനും മുൻ മാനേജർ വിപിൻ കുമാറും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചതായി ഫെഫ്ക. ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിച്ചെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. അമ്മയുടെ കൊച്ചിയിലെ ഓഫീസിൽ നടത്തിയ അനുരഞ്ജന ചർച്ചയിലാണ് പ്രശ്നങ്ങൾക്ക് പരിഹാരമായത്.
എന്നാൽ വിപിൻ മാനേജർ ആയിരുന്നില്ലെന്നും വിപിനെതിരെ സിനിമാ സംഘടനകളിൽ പരാതിയുണ്ട് എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞത് തെറ്റാണെന്നും സംഘടന വ്യക്തമാക്കി. വിപിനെതിരെ സംഘടനയിൽ മറ്റു പരാതികൾ ഒന്നുമില്ല എന്നും മണിക്കൂറോളം നീണ്ട ചർച്ച രമ്യമായി അവസാനിച്ചതായും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.









0 comments