തിരുവനന്തപുരത്ത് അച്ഛൻ മകനെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം : കാര്യവട്ടം ഉള്ളൂർക്കോണത്ത് അച്ഛൻ മകനെ വെട്ടിക്കൊലപ്പെടുത്തി. പുത്തൻവീട്ടിൽ ഉല്ലാസി(35)നെയാണ് വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പിതാവ് ഉണ്ണികൃഷ്ണൻ നായരെ പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായർ രാവിലെയായിരുന്നു സംഭവം. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം.
ഇരുവരുടെയും ഭാര്യമാർ മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. ഉണ്ണികൃഷ്ണൻ നായർ തന്നെയാണ് മകന് വെട്ടേറ്റ വിവരം സമീപത്തു താമസിക്കുന്ന ഭാര്യയെ അറിയിച്ചത്. തുടർന്ന് നാട്ടുകാരെത്തി നോക്കിയപ്പോഴാണ് ചോരയിൽ കുളിച്ച നിലയിൽ ഉല്ലാസിനെ കണ്ടെത്തിയത്. ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്. സംഭവസമയത്ത് വീട്ടിൽ ഇവർ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. മദ്യപിച്ച് ഇരുവരും തമ്മിൽ സ്ഥിരമായി വഴക്കിടുമായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറഞ്ഞത്.









0 comments