തിരുവനന്തപുരത്ത് മകന്റെ മർദനമേറ്റ് അച്ഛൻ മരിച്ചു; പ്രതി കസ്റ്റഡിയിൽ

തിരുവനന്തപുരം: കുറ്റിച്ചലിൽ മകന്റെ മർദനമേറ്റ് പിതാവ് മരിച്ചു. വഞ്ചിക്കുഴി സ്വദേശി രവീന്ദ്രനാണ് കൊല്ലപ്പെട്ടത്. മകൻ നിഷാദി (38) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ രാത്രി 10 മണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ നിഷാദ് ഭാര്യയും അമ്മയുമായി വഴക്കിടുകയായിരുന്നു. ഇതിനിടയിൽ മധ്യസ്ഥത വഹിക്കാനും നിഷാദിനെ പിടിച്ചുവെക്കാനുമായി എത്തിയതിനെ തുടർന്നാണ് രവീന്ദ്രനെ പ്രതി മർദിച്ചത്. 12 മണിയോടെ രവീന്ദ്രൻ കൊല്ലപ്പെട്ടു.









0 comments