മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തി വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍: ലീഗ് നേതാവ് അറസ്റ്റിൽ

പ്രതി സാദിഖ് അവീർ
കൊയിലാണ്ടി: മുഖ്യമന്ത്രി പിണറായി വിജയനെ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ കാപ്പാട് സ്വദേശിയായ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ സാദിഖ് അവീര്‍ പിടിയിൽ. ഡിവൈഎഫ്ഐ കാപ്പാട് മേഖല കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബര്‍ പൊലീസ് വടകരയിൽവച്ച് അറസ്റ്റ് ചെയ്തത്.
തുടര്‍ച്ചയായി സമൂഹമാധ്യമങ്ങളിലൂടെ അശ്ലീലവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നടത്തുകയും വ്യാജമായി നിര്‍മിച്ച സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിക്കുകയും ചെയ്‌തതായി ഡിവൈഎഫ്ഐ നൽകിയ പരാതിയിൽ പറയുന്നു. ഗൾഫിൽ ജോലിചെയ്യുന്ന ഇയാൾ മുഴുവൻ സമയവും നവ മാധ്യമങ്ങളിൽ നേതാക്കൾക്കെതിരെ അശ്ശീല പ്രയോഗങ്ങൾ നടത്തിക്കൊണ്ടിരിക്കയാണ്. രോഗശയ്യയിലായിരുന്നപ്പോൾ വി എസ് അച്യുതാനന്ദനെയും അവഹേളിച്ചു.
സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സാദിഖ് അവീറിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയിരുന്നു. കാപ്പാട് ടൗണില്‍ നിന്നാരംഭിച്ച മാര്‍ച്ച് വീട്ടിന്റെ ഗേറ്റിനുമുമ്പില്‍ പൊലീസ് തടഞ്ഞു. പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായിരുന്നു.









0 comments