വെള്ളത്തിൽ താഴ്ത്തിയ നിലയിൽ കോട; കൈയോടെ പൊക്കി എക്സൈസ്

കരമനയാറിൽ വെള്ളത്തിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തിയ കോട എക്സൈസ് സംഘം കണ്ടെത്തിയപ്പോൾ
തിരുവനന്തപുരം : ആര്യനാട് ഹൗസിങ് ബോർഡ് ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ വാറ്റ് ചാരായം നിർമിക്കുന്നതിനുള്ള കോട പിടിച്ചെടുത്തു. കരമനയാറിൽ വെള്ളത്തിൽ താഴ്ത്തിയ നിലയിൽ നാല് പ്ലാസ്റ്റിക്കുടങ്ങളിൽ 80 ലിറ്റർ കോടയാണ് കണ്ടെത്തിയത്. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജെ എസ് ബിനുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ വി അനിൽകുമാർ, സതീഷ് കുമാർ , പ്രിവന്റിവ് ഓഫീസർമാരായ പി സജി , ആർ ദിലീപ് കുമാർ , സിവിൽ എക്സൈസ് ഓഫീസർ ശ്രീജിത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കുറിച്ച് അന്വേഷിക്കുകയാണെന്ന് എക്സൈസ് സി ഐ അറിയിച്ചു.









0 comments