എഥനോൾ നിർമാണ യൂണിറ്റ്: കർണാടകത്തിലാവാം, ഇവിടെ പറ്റില്ല: എം ബി രാജേഷ്

തിരുവനന്തപുരം : എഥനോൾ നിർമാണ യൂണിറ്റ് വിഷയത്തിൽ സംവാദത്തിൽനിന്ന് എങ്ങനെ ഒഴിയാമെന്ന് പ്രതിപക്ഷനേതാവും മുൻ പ്രതിപക്ഷ നേതാവും കാരണം കണ്ടുപിടിക്കുകയാണെന്ന് മന്ത്രി എം ബി രാജേഷ്. ആരോപണം ഉന്നയിച്ചിട്ട് ഓടിയൊളിക്കുന്നത് ശരിയല്ല. ആരോപണമുന്നയിച്ച് ആദ്യം വാർത്താസമ്മേളനം നടത്തിയത് മുൻ പ്രതിപക്ഷനേതാവാണ്. അദ്ദേഹം സംവാദത്തിൽ പങ്കെടുക്കേണ്ടതാണ്.
പാലക്കാട് എംപി വി കെ ശ്രീകണ്‌ഠനുൾപ്പെടെ മൂന്നുപേർ സംവാദത്തിൽ പങ്കെടുക്കുന്നതിൽ സന്തോഷമുണ്ട്. കർണാടകത്തിൽ 45–-ാമത് ബ്രൂവറി സ്ഥാപിക്കുന്നതിന് കോൺഗ്രസ് സർക്കാർ സ്വകാര്യ കമ്പനിയുമായി ധാരണയായി. അവിടെ വരാം, ഇവിടെ പറ്റില്ലെന്നാണ് കോൺഗ്രസ് നിലപാട്–- എം ബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.









0 comments