എഥനോൾ നിർമാണഫാക്ടറി ; ജലചൂഷണത്തിന് സാധ്യതയില്ല : കെ കൃഷ്‌ണൻകുട്ടി

ചിറ്റൂർ : എലപ്പുള്ളിയിൽ എഥനോൾ നിർമാണഫാക്ടറി വന്നാൽ ജലചൂഷണമുണ്ടാകുമെന്ന് പറയാൻ സാധിക്കില്ലെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. സ്ഥിരം വരൾച്ചാ മേഖലയല്ല എലപ്പുള്ളി. ഇവിടെ പറമ്പിക്കുളം വെള്ളവും എത്തുന്നുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രി പറഞ്ഞതിന് അപ്പുറം പ്രതികരണമില്ല. ജനങ്ങളും പ്രാദേശിക നേതൃത്വവും പരാതി അറിയിച്ചിട്ടില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിസഭയാണ് തീരുമാനമെടുത്തത്. ജനങ്ങൾക്ക് ആശങ്ക ഉണ്ടെങ്കിൽ പരിഹരിക്കും.
വാളയാർ ഉൾപ്പെടെയുള്ള അണക്കെട്ടുകളുടെശേഷി പൂർണമായും വർധിപ്പിച്ചാൽ ജല ദൗർലഭ്യത ഉണ്ടാകില്ല. കമ്പനി ജനങ്ങൾക്കും കർഷകർക്കും ദോഷമുണ്ടാക്കുമെന്ന് കരുതുന്നില്ല–- മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.









0 comments