ഐതിഹ്യപെരുമയിൽ 
എരുമേലി പേട്ടതുള്ളൽ

erumeli petta thullal

അമ്പലപ്പുഴ സംഘം എരുമേലി കൊച്ചമ്പലത്തിൽ പേട്ട കെട്ടി വാവര് പള്ളിയിലേക്ക് പ്രവേശിക്കുന്നു. ഫോട്ടോ: മനു വിശ്വനാഥ്

avatar
ഇക്ബാൽ ഇല്ലത്തുപറമ്പിൽ

Published on Jan 12, 2025, 12:45 AM | 1 min read


എരുമേലി

ചരിത്രപ്രസിദ്ധ എരുമേലി പേട്ടതുള്ളൽ ശനിയാഴ്ച നടന്നു. പകൽ 12ഓടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ എരുമേലി കൊച്ചമ്പലത്തിൽ നിന്നാരംഭിച്ചു. വാവര് പള്ളി കവാടത്തിലെത്തിയ അമ്പലപ്പുഴ സംഘത്തെ എരുമേലി മഹല്ല മുസ്ലിം ജമാഅത്ത് ഭാരവാഹികൾ സ്വീകരിച്ചു. സംഘത്തിലെ സമൂഹപെരിയോർ എൻ ഗോപാലകൃഷ്ണപിള്ളയെ ജമാഅത്ത് പ്രസിഡന്റ്‌ നാസർ പനച്ചിയിൽ ഷാൾ അണിയിച്ച് സ്വീകരിച്ചു. പള്ളിക്ക് വലംവച്ച് പേട്ടതുള്ളിയെത്തിയ സംഘത്തോടൊപ്പം വാവരുസ്വാമിയുടെ പ്രതിനിധി ടി എച്ച് ആസാദ് താഴത്തുവീട്ടിൽ വലിയമ്പലം വരെ അനുഗമിച്ചു.


പകൽ മൂന്നിന്‌ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ കൊച്ചമ്പലത്തിൽ നിന്നാരംഭിച്ചു. പേട്ടതുള്ളിയെത്തിയ ഈ സംഘത്തെയും വാവര് പള്ളി കവാടത്തിൽ ജമാഅത്ത് ഭാരവാഹികൾ സ്വീകരിച്ചു. ഇവർ പള്ളി കവാടത്തിൽ കയറാറില്ല. എ കെ വിജയകുമാറായിരുന്നു ആലങ്ങാട്ട് സംഘത്തിന്റെ തലവൻ.

ഇരുകൂട്ടരും വലിയമ്പലത്തിനു മുന്നിലെ വലിയതോട്ടിൽ കുളിച്ചശേഷം വൈകിട്ടോടെ ശബരിമലയിലേക്ക് പോയി.



deshabhimani section

Related News

View More
0 comments
Sort by

Home