എറണാകുളം- ബം​ഗളൂരു വന്ദേഭാരത് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

VANDE BHARAT
വെബ് ഡെസ്ക്

Published on Nov 10, 2025, 04:20 PM | 1 min read

കൊച്ചി: എറണാകുളം- ബം​ഗളൂരു വന്ദേഭാരത് ട്രെയിനിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ട്രെയിൻ സർവീസ് നാളെ തുടങ്ങും. 26652 എറണാകുളം-ബംഗളൂരു വന്ദേ ഭാരത് (26652 ) എസി ചെയർ കാറിന് (സിസി) 1,615 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് (ഇസി) 2,980 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കാറ്ററിംഗ് ചാർജുകളും ഇതിൽ ഉൾപ്പെടുന്നു. കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് എറണാകുളം ജങ്ഷനിലേക്കുള്ള 26651 ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് എസി ചെയർ കാറിന് (സിസി) 1,655 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് (ഇസി) 3,015 രൂപയുമാണ് ടിക്കറ്റ് നിരക്ക്.


നവംബർ എട്ടിനാണ് പുതിയ വന്ദേ ഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാ​ഗ് ഓഫ് ചെയ്തത്. എറണാകുളം ജങ്ഷൻ- കെഎസ്ആർ ബംഗളൂരു ട്രെയിൻ കേരളത്തിലേക്കുള്ള മൂന്നാമത്തെ വന്ദേ ഭാരതാണ്. കേരള, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലൂടെയാണ് ട്രെയിൻ യാത്ര. പുതിയ വന്ദേഭാരത് പ്രവർത്തനം ആരംഭിക്കുന്നതോടെ സതേൺ റെയിൽവേയ്ക്ക് കീഴിലുള്ള വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം 12 ആകും.


ബുധനാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിലാണ് എറണാകുളം- ബം​ഗളൂരു വന്ദേ ഭാരത് സർവീസ് നടത്തുന്നത്. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം കൃഷ്ണരാജപുരം എന്നീ സ്റ്റോപ്പുകളാണുള്ളത്. രാവിലെ 5.10 ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും. എറണാകുളത്ത് നിന്ന് 2.20ന് പുറപ്പെട്ട് രാത്രി 11.00 ന് ബംഗളൂരുവിൽ എത്തും.


എട്ട് കോച്ചുകളുള്ള പ്രത്യേക സർവീസായാകും എറണാകുളം- ബം​ഗളൂരു വന്ദേ ഭാരത് പ്രവർത്തിക്കുനക. ഫ്ലാഗ് ഓഫ് ചടങ്ങ് തൃശൂർ, പാലക്കാട് റെയിൽവേ സ്റ്റേഷനുകളിൽ തത്സമയം സംപ്രേഷണം ചെയ്യും. ഐടി പ്രൊഫഷണലുകൾ, ബിസിനസുകാർ, വിദ്യാർഥികൾ എന്നിവർക്കുൾപ്പെടെ പുതിയ സർവീസ് പ്രയോജനം ചെയ്യുമെന്നാണ് റെയിൽവേയുടെ കണക്ക്.



deshabhimani section

Related News

View More
0 comments
Sort by

Home