പത്താം ക്ലാസ് കടക്കാൻ കൈപിടിക്കണം

അക്ഷിത രാജ്
Published on May 15, 2025, 01:05 AM | 1 min read
തൃശൂർ
പത്താംക്ലാസ് തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതാൻ അനുമതി നൽകണമെന്ന് തളിക്കുളം സ്വദേശി അനീഷ അഷറഫ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. 60 ശതമാനത്തിൽ കൂടുതൽ ശാരീരികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഭിന്നശേഷിക്കാരായവർക്കെല്ലാം വീട്ടിലിരുന്ന് തുല്യതാ പരീക്ഷയെഴുതാൻ അവസരമൊരുക്കണമെന്നായിരുന്നു അനീഷയുടെ ആവശ്യം.
മസ്‌കുലാർ ഡിസ്‌ട്രോഫി രോഗം ബാധിച്ചതിനാൽ എഴാം ക്ലാസ് തുല്യതാ പരീക്ഷ സർക്കാരിന്റെ പ്രത്യേക അനുമതിയിൽ സംസ്ഥാനത്താദ്യമായി വീട്ടിലിരുന്ന് എഴുതിയത് അനീഷയാണ്. 2023ലെ സംസ്ഥാന സർക്കാരിന്റെ മികച്ച മാതൃകാ വ്യക്തിക്കുള്ള ഭിന്നശേഷി അവാർഡ് ജേതാവുമാണ്.
മനസ്സിനൊത്ത് അനീഷയുടെ ശരീരം സഞ്ചരിച്ചില്ല, ഏഴാം ക്ലാസിൽ പഠനം നിർത്തി. വർഷങ്ങൾക്കു ശേഷം തുല്യതാ പരീക്ഷയെഴുതി ഏഴാം ക്ലാസ് വിജയിച്ചു. അടുത്ത ആഗ്രഹം പത്താം ക്ലാസ് തുല്യതാപരീക്ഷയാണ്.








0 comments