തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ വിജയിപ്പിക്കുക: സിഐടിയു

a r sindu
avatar
സ്വന്തം ലേഖകൻ

Published on Sep 28, 2025, 01:50 AM | 1 min read

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൻഡിഎഫിനെ വിജയിപ്പിക്കാൻ സിഐടിയു സംസ്ഥാന ജനറൽ ക‍ൗൺസിൽ ആഹ്വാനം ചെയ്‌തു. സ്‌കീംവർക്കർമാരെ തൊഴിലാളികളായി പരിഗണിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുക, ലോട്ടറിയെ 40 ശതമാനം ജിഎസ്ടിയിൽനിന്ന് ഒഴിവാക്കുക, ഇപിഎഫ് പെൻഷൻ മിനിമം 9000 രൂപ നൽകുക, നിർമാണ തൊഴിലാളി പെൻഷൻ കുടിശിക തീർക്കാൻ സർക്കാർ സഹായം അനുവദിക്കുക, ചുമട്ടുതൊഴിലാളി സംരക്ഷണ നിയമ ഭേദഗതി ഉടൻ പ്രഖ്യാപിക്കുക, കെഎസ്എഫ്ഇ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കുക തുടങ്ങിയ പ്രമേയങ്ങളും കൗൺസിൽ അംഗീകരിച്ചു.


എം എം ലോറൻസ് നഗറിൽ (തിരുവനന്തരം ബിടിആർ ഹാൾ) നടന്ന യോഗം അഖിലേന്ത്യാ സെക്രട്ടറി എ ആർ സിന്ധു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്ണൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എളമരം കരീം റിപ്പോർട്ട് അവതരിപ്പിച്ചു. 24 പേർ ചർച്ചയിൽ പങ്കെടുത്തു. സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിലേക്ക്‌ 578 പ്രതിനിധികളെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അനുസ്മരിച്ചാണ്‌ യോഗം ആരംഭിച്ചത്‌. സി ജയൻബാബു സ്വാഗതം പറഞ്ഞു. കെ എസ് സുനിൽകുമാർ അനുശോചന പ്രമേയവും സുനിതാ കുര്യൻ രക്‌തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. കെ എൻ ഗോപിനാഥ് നന്ദി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home