ഇഡി ഉദ്യോഗസ്ഥരുടെ കൈക്കൂലി:കൂടുതൽ ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്തി പരാതിക്കാരൻ

കൊച്ചി: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ അഴിമതിക്കേസിൽ ഗുരുതര വെളിപ്പെടുത്തലുമായി പരാതിക്കാരൻ. ഇഡിയിൽ അഡീഷണൽ ഡയറക്ടർ ചുമതലയിലുള്ള രാധാകൃഷ്ണന് സംഭവത്തിൽ പങ്കുണ്ടെന്ന് അനീഷ് ബാബു ആരോപിച്ചു. കൂടുതൽ ഇഡി ഉദ്യോഗസ്ഥരുടെ പേരും പരാതിക്കാരനായ അനീഷ് പറഞ്ഞു. എട്ടു വർഷം മുമ്പുള്ള വിവരമാണ് തന്നോട് ഇഡി ആവശ്യപ്പെട്ടത്. ഇത് ലഭ്യമാക്കാൻ കാലതാമസമുണ്ടായിരുന്നു. തുടക്കം മുതൽ ഇഡി ഉദ്യോഗസ്ഥൻ സമ്മർദത്തിലാക്കി. വിൽസൺ എന്ന ആളാണ് ഇടപാട് നടത്തിയത്.
രേഖകൾ നൽകിയില്ലെങ്കിൽ അറസ്റ്റ് ചെയ്യമെന്നാണ് ഭീഷണിപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്തെന്ന് പറഞ്ഞായിരുന്നു ഭീഷണി. പിഎംഎൽഎ ആക്ട് പ്രകാരമാണ് തനിക്ക് നോട്ടീസ് നൽകിയത്. ഇഡി ഉദ്യോഗസ്ഥർക്കെതിരെ എല്ലാ തെളിവുകളും കൈമാറിയിട്ടുണ്ടെന്നും കൊല്ലത്തെ വ്യവസായായ അനീഷ് ബാബു പറഞ്ഞു.
രാധാകൃഷ്ണൻ എന്നയാൾ മാനസികമായി പീഡിപ്പിച്ചു. ഭീഷണി തുടരുന്നതിനിടെയാണ് ഇടനിലക്കാരന് കൈക്കൂലി കൈമാറിയത്. ആക്സിസ് ബാങ്ക് അക്കൗണ്ടിലേക്കാണ് കൈക്കൂലി പണം കൈമാറിയത്. രാധാകൃഷ്ണൻ എന്ന ഉദ്യോഗസ്ഥൻ ഹരാസ് ചെയ്തു. അടച്ചിട്ട മുറിയിൽ കേസിൻറെ കാര്യം പറഞ്ഞ് മാനസികമായി പീഡിപ്പിച്ചു- അനീഷ്പ റഞ്ഞു.
ഇതിനിടെ കേസിൽ അസിസ്റ്റൻറ് ഡയറക്ടർ ശേഖർ കുമാറിനെതിരെ കൂടുതൽ തെളിവുകൾ സമാഹരിക്കാനുള്ള നീക്കത്തിലാണ് വിജിലൻസ്. ശേഖർ കുമാർ കൈക്കൂലി വാങ്ങിയത് ഉന്നത ഉദ്യോഗസ്ഥരിൽ ചിലർക്കും അറിയാമായിരുന്നെന്നാണ് സംശയം. ശേഖറിനെ ഉടൻ നോട്ടീസ് നൽകി വിളിച്ചു വരുത്തും.
0 comments