ഇ എൻ സുരേഷ്‌ ബാബു സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറി

E N Sureshbabu
വെബ് ഡെസ്ക്

Published on Jan 23, 2025, 12:14 PM | 2 min read

ചിറ്റൂർ: സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇ എൻ സുരേഷ്ബാബുവിനെ സമ്മേളനം ഐകകണ്‌ഠമായി തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയായി ഇത്‌ രണ്ടാം ഊഴമാണ്‌. ചിറ്റൂർ പെരുമാട്ടി കോരിയാർചള്ള ഇടയൻകൊളമ്പ് വീട്ടിൽ കമ്യൂണിസ്‌റ്റ് പാർടിയുടെ ആദ്യകാല നേതാവ് ഇ ആർ നാരായണന്റെ മകനാണ്.

വിദ്യാർഥി, യുവജന പ്രസ്ഥാനത്തിലൂടെയാണ്‌ സുരേഷ്‌ബാബു പൊതുരംഗത്തേക്ക് കടന്നുവന്നത്‌. അമ്പത്തിനാലുകാരനായ സുരേഷ്‌ബാബു എസ്എഫ്ഐ ചിറ്റൂർ ഏരിയ പ്രസിഡന്റും ഡി വൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുമായിരുന്നു. സിപിഐ എം പെരുമാട്ടി ലോക്കൽ സെക്രട്ടറിയായും ചിറ്റൂർ ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌, മലബാർ സിമന്റ്സ് ഡയറക്ടർ എന്നീ നിലക ളിൽ പ്രവർത്തിക്കുന്നു.

ചിറ്റൂർ ഗവ. കോളേജിൽനിന്ന് സാമ്പത്തികശാസ്ത്രത്തിലെ ബിരുദത്തിനുശേഷം പുണെ സി മ്പോസിസ് കോളേജ് ഓഫ് ലോയിൽ നിയമപഠനവും പൂർത്തിയാക്കി. വ്യവസായവകുപ്പിലെ ജോലി ഉപേക്ഷിച്ചാണ് സിപിഐ എമ്മിൽ മുഴുവൻ സമയ പ്രവർത്തനം ഏറ്റെടുത്തത്. നിരവധി സമരങ്ങൾക്ക് നേതൃത്യം നൽകിയ സുരേഷ്ബാബു ജയിൽവാസവും അനുഭവിച്ചു. മാധവിയാണ് അമ്മ. ശ്രീലേഖ ഭാര്യ. മാധവി, ആദി എന്നിവർ മക്കളുമാണ്.


സമ്മേളനം 44 അംഗ ജില്ലാ കമ്മിറ്റിയെ ആണ് തിരഞ്ഞെടുത്തത്. അതിൽ എട്ട് പേർ പുതുമുഖങ്ങളാണ്.

അംഗങ്ങൾ: ഇ എൻ സുരേഷ്ബാബു, കെ എസ് സലീഖ , പി മമ്മിക്കുട്ടി, എ പ്രഭാകരൻ,

വി ചെന്താമരാക്ഷൻ, വി.കെ.ചന്ദ്രൻ, എസ് അജയകുമാർ, ടി എം ശശി, പി എൻ മോഹനൻ, ടി കെ നാരായണദാസ്, സുബൈദ ഇസഹാഖ്, എം ഹംസ, എസ് കൃഷ്‌ണദാസ്, എം ആർ മുരളി, കെ നന്ദകുമാർ, കെ പ്രേംകുമാർ, യു ടി രാമകൃഷ്ണൻ, കെ സി റിയാസുദ്ദീൻ,

പി എം ആർഷോ , സി പി ബാബു, പി എ ഗോകുൽദാസ് , സി ആർ സജീവ്, കെ കൃഷ്ണൻകുട്ടി, ടി കെ നൗഷാദ്, എസ് സുഭാഷചന്ദ്രബോസ്, നിതിൻ കണിച്ചേരി, കെ ബിനുമോൾ, ആർ ശിവപ്രകാശ്, കെ പ്രേമൻ, കെ ബാബു, കെ ശാന്തകുമാരി, കെ ഡി പ്രസേനൻ, വി പൊന്നുക്കുട്ടൻ, കെ എൻ സുകുമാരൻ, സി കെ ചാമുണ്ണി, പി പി സുമോദ്.

പുതുമഖങ്ങൾ: ടി ഗോപാലകൃഷ്ണൻ, ടി കണ്ണൻ, സി ഭവദാസ് , ആർ ജയദേവൻ

കെ ബി സുഭാഷ്, എൻ സരിത, ടി കെ അച്യുതൻ, സി പി പ്രമോദ്.




deshabhimani section

Related News

View More
0 comments
Sort by

Home