എമ്പുരാൻ: ആദ്യ ഷോ ആരംഭിച്ചു

കൊച്ചി : എമ്പുരാൻ തീയേറ്ററുകളിലെത്തി. വ്യാഴം രാവിലെ 6നാണ് ആദ്യ ഷോ ആരംഭിച്ചിരിക്കുന്നത്. കേരളത്തിലെ തീയേറ്ററുകളിൽ മോഹൻലാൽ ഫാൻസിന്റെ ആരവങ്ങൽ ഉയർന്നു. ആഗോള റിലീസ് ആയി എത്തിയ ചിത്രത്തിന് ഗംഭീര വരവേൽപ്പാണ് ലഭിക്കുന്നത്. മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമാണ് പ്രഥ്വിരാജ് സംവിധാനം ചെയ്ത് മോഹലാൽ അഭിനയിക്കുന്ന എമ്പുരാൻ. ഗോകുലം ഗോപാലനും ആന്റണി പെരുമമ്പാവൂരുമാണ് ചിത്രത്തിന്റെ നിർമാതാക്കൾ.
എമ്പുരാൻ ബംഗളൂരുവിൽ 1350 സ്ക്രീനുകളിലാണ് റിലീസ് ചെയ്യുന്നത്. യുഎഇയിലും ജർമനിയിലും റിലീസുണ്ട്. ഏറെ തടസ്സങ്ങൾ അതിജീവിച്ചാണ് ഷൂട്ടിങ് പൂർത്തിയാക്കിയതെന്നും അഞ്ഞൂറോളംപേരുള്ള ഷൂട്ടിങ് സംഘത്തെ ലെ ലഡാക്കിൽ എത്തിക്കേണ്ട അവസ്ഥയുണ്ടായെന്നും മോഹൻലാൽ പറഞ്ഞു.
റിലീസിനുമുമ്പേ സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് പറഞ്ഞു.









0 comments