എമ്പുരാൻ തിയേറ്ററുകളിലെത്തുക 24 വെട്ടുമായി; പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് മാറ്റി

തിരുവനന്തപുരം: മോഹൻലാൽ പ്രഥ്വിരാജ് ചിത്രം എമ്പുരാന്റെ പുതിയ പതിപ്പ് തിയേറ്ററുകളിലെത്തുക 17 അല്ല പകരം 24 വെട്ടുമായി. ബാബു ബജ്റംഗിയുടെ പേര് മാറ്റി. റീ എഡിറ്റിങ് കഴിഞ്ഞ ചിത്രത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമ സീനുകൾ കൂടി ഒഴിവാക്കി.
മത ചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന രംഗങ്ങളും വെട്ടിമാറ്റി. ചിത്രത്തിൽ എൻ ഐ എ പരാമർശമുള്ള ഭാഗം മ്യൂട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്ത് കലാപത്തിൽ കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ പ്രധാന വില്ലന്റെ കഥാപാത്രത്തിന്റെ പേര് ബൽദേവ് എന്നാക്കി.
നേരത്തെ വില്ലന്റെ പേര് ബാബു ബജ്റംഗി എന്നായിരുന്നു. 2002 ലെ ഗുജറാത്ത് വംശഹത്യ എന്നത്ത് വെട്ടിമാറ്റി എന്ന ഫ്യൂ ഇയേഴ്സ് എന്നാക്കിയിരിക്കുന്നു പ്രധാന വില്ലൻ കഥാപാത്രവും മറ്റൊരു വില്ലൻ കഥാപാത്രവുമായുള്ള സംഭാഷണത്തിനും വെട്ട് വീണിട്ടുണ്ട്. ഗുജറാത്ത് വംശഹത്യയിലെ സംഘപരിവാർ ഇടപെടവ്‍ തുറന്നുകാണിക്കുന്ന രംഗങ്ങൾ ഉൾപ്പെടുത്തിയതോടെയാണ് സിനിമയ്ക്കെതിരെ വ്യാപക ആക്രമണവുമായി സംഘപരിവാർ രംഗത്തെത്തിയത്. ഗുജറാത്ത് കലാപത്തിലെ ആർഎസ്എസ് പങ്കാളിത്തം വീണ്ടും ചർച്ചയിൽ എത്തിയതോടെ അവർ എമ്പുരാനെതിരെ ശക്തമായി രംഗത്തെത്തി. മുഖമാസികയായ ഓർഗനൈസറിലെ ലേഖനത്തിൽ രൂക്ഷമായ വിമർശനമാണ് ചിത്രത്തിനെതിരെ നടത്തിയത്. മോഹൻലാലിനെതിരെ കേസ് കൊടുക്കുമെന്നും പൃഥ്വിരാജ് ഹിന്ദു വിരുദ്ധനാണെന്നും ബിജെപി നേതാക്കൾ പ്രതികരിച്ചിരുന്നു.









0 comments