പീച്ചി കുതിരാൻ പ്രദേശത്ത് കാട്ടാന ആക്രമണം: വനംവകുപ്പ് ജീപ്പ് തകർത്തു

elephant

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 01, 2025, 08:29 AM | 1 min read

തൃശൂർ: പീച്ചി വനമേഖലയോട് ചേർന്ന കുതിരാൻ പ്രദേശത്ത് കാട്ടാനയുടെ ആക്രമണം. കുതിരാൻ ഇരുമ്പ് പാലം പ്രദേശത്താണ് ആനയെത്തിയത്. ആന ഇവിടെ തമ്പടിച്ചിരിക്കുകാണ്. കഴിഞ്ഞ ദിവസം ആനയെ കണ്ട പ്രദേശത്ത് വീണ്ടും ആന വന്നതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയായിരുന്നു.

ഉദ്യോ​ഗസ്ഥരെത്തി ഹോൺ മുഴക്കി ആനയെ പിന്തിരപ്പിക്കാനുള്ള ശ്രമത്തിനിടെ ആന ഇവർക്കുനേരെ ഓടി അടുത്തു. തുടർന്ന് ജീപ്പിൽ നിന്നും ഉദ്യോ​ഗസ്ഥർ ഓടിമാറുകയായിരുന്നു. ഫോറസ്റ്റ് ജീപ്പും ആന തകർത്തു.

കഴി‍ഞ്ഞ ദിവസം ആനയുടെ ആക്രമണമുണ്ടായപ്പോൾ തിരിഞ്ഞോടിയ ഉദ്യോ​ഗസ്ഥന്റെ കാലിന് പരിക്കേറ്റിരുന്നു. ഇദ്ദേഹം തൃശൂർ മെഡിക്കൽ കേളേജിൽ ചികിത്സയിലാണ്. വനം വാച്ചർ ബിജുവിനാണ് അപകടമുണ്ടായത്.



deshabhimani section

Related News

View More
0 comments
Sort by

Home