ഹരിപ്പാട് ക്ഷേത്രത്തിൽ ആനയുടെ കുത്തേറ്റ പാപ്പാൻ മരിച്ചു

ആലപ്പുഴ : ആലപ്പുയിൽ ആനയുടെ കുത്തേറ്റ പാപ്പാൻ മരിച്ചു.മാവേലിക്കര കണ്ടിയൂര്‍ ക്ഷേത്രത്തിലെ ഒന്നാംപാപ്പാന്‍ അടൂര്‍ തെങ്ങമം ഗോകുലം വീട്ടില്‍ മുരളീധരന്‍ നായര്‍ (53) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഹരിപ്പാടാണ് സംഭവം.ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീക്ഷേത്രത്തിലെ ആന സ്‌കന്ദനാണ് അക്രമാസക്തനായത്.
മദപ്പാടിലായിരുന്ന ആന രണ്ടുപേരെയാണ് ആക്രമിച്ചത്. രണ്ടാംപാപ്പാന്‍ കരുനാഗപ്പള്ളി സ്വദേശി മണികണ്ഠനെയാണ് ആദ്യംകുത്തിയത്.ഇയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.ചങ്ങല അഴിക്കാന്‍ ശ്രമിക്കുന്നതിനിടെ മുകളില്‍ കയറിയ മണികണ്ഠനെ ഹരിപ്പാട് സ്‌കന്ദന്‍ കുലുക്കി താഴെയിടുകയും പിന്നീട് കുത്തുകയുമായിരുന്നു.
ഇതിനുശേഷം ആനയെ തളയ്ക്കുകയുംചെയ്തിരുന്നു. പിന്നീട് സമീപത്തെ ക്ഷേത്രത്തില്‍നിന്ന് മുരളീധരനും കൂടുതല്‍ പാപ്പാന്മാരും സ്ഥലത്തെത്തി. ആനത്തറിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഹരിപ്പാട് സ്‌കന്ദന്‍ വീണ്ടും അക്രമാസക്തനായത്. മുകളിലിരുന്ന മുരളീധരനെ സമാനരീതിയില്‍ കുലുക്കി താഴെയിട്ട് കുത്തുകയായിരുന്നു.മദപ്പാടിലായിരുന്ന ആന രണ്ടുപേരെയാണ് ആക്രമിച്ചത്. രണ്ടാംപാപ്പാന്‍ കരുനാഗപ്പള്ളി സ്വദേശി മണികണ്ഠനെയാണ് ആദ്യംകുത്തിയത്.ഇയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.









0 comments