നെടുമങ്ങാട് പത്തൊമ്പതുകാരൻ ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് – പനയമുട്ടത്ത് പത്തൊമ്പതുകാരൻ ഷോക്കേറ്റ് മരിച്ചു. പനയമുട്ടം സ്വദേശി അക്ഷയ് ആണ് മരിച്ചത്. കാറ്ററിംഗിന് പോയി തിരികെ സ്കൂട്ടറിൽ വരുകയായിരുന്നു. കനത്ത മഴയിൽ റോഡിൽ വീണ് കിടന്നിരുന്ന മരത്തില്‍ ഇലക്ട്രിക് പോസ്റ്റുമുണ്ടായിരുന്നു. ഇതില്‍ നിന്നും ഷോക്കേറ്റാണ് മരണം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം.
മൂന്ന് പേർ സ്കൂട്ടറിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. അക്ഷയ് ആണ് വാഹനമോടിച്ചിരുന്നത്. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.









0 comments