ഏത് ഇലക്ടറൽ ബോണ്ട് മനോരമേ? സിപിഐ എം കോടതിയിൽപോയി റദ്ദാക്കിച്ച ബോണ്ടോ?


റഷീദ് ആനപ്പുറം
Published on May 25, 2025, 12:41 PM | 2 min read
ജനാധിപത്യം അട്ടിമറിക്കാനുള്ള വളഞ്ഞ വഴിയായ ഇലക്ടറൽ ബോണ്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് സുപ്രിംകോടതി റദ്ദാക്കിയത്. ബോണ്ട് നിലവിൽവന്ന 2018ൽ തന്നെ കോടതിയെ സമീപിച്ച പാർടിയാണ് സിപിഐ എം. നിയമ നടപടി മാത്രമല്ല, പാർലമെന്റിനകത്തും പറുത്തും ഇലക്ടറൽ ബോണ്ടിനെതിരെ ശക്തമായ വാദമാണ് സിപിഐ എം നിരത്തിയത്. കോടതിയും മാധ്യമങ്ങളും പൊതുപ്രവർത്തകരും എല്ലാം സിപിഐ എമ്മിന്റെ ഈ നിലപാടിനെ പ്രശംസിച്ചതാണ്.
തിരുവനന്തപുരം: ഇലക്ടറൽ ബോണ്ട് വേണ്ടെന്ന് വെച്ച് സിപിഐ എം കോടതിയിൽ എത്തിയെന്ന സത്യം അന്ന് പറഞ്ഞത് മനോരമ. അതേ മനോരമ ഇതാ ഒരു വർഷം കഴിഞ്ഞപ്പോൾ സിപിഐ എം ഇലക്‌ടറൽ ബോണ്ട് വാങ്ങിയെന്ന പച്ചക്കള്ളം തട്ടിവിടുന്നു. ദേശീയപാത നിർമാണ കമ്പനിയായ മേഘ കൺസ്‌ട്രക്‌ഷനിൽനിന്ന് 25 ലക്ഷം രൂപയാണത്രെ സിപിഐ എം വാങ്ങിയത്. ഇതെന്തൊരു നുണയാണ് മനോരമേ? കള്ളം പറയുമ്പോൾ അല്‌പം ലജ്ജവേണ്ടേ?
ജനാധിപത്യം അട്ടിമറിക്കാനുള്ള വളഞ്ഞ വഴിയായ ഇലക്ടറൽ ബോണ്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് സുപ്രിംകോടതി റദ്ദാക്കിയത്. ബോണ്ട് നിലവിൽവന്ന 2018ൽ തന്നെ കോടതിയെ സമീപിച്ച പാർടിയാണ് സിപിഐ എം. നിയമ നടപടി മാത്രമല്ല, പാർലമെന്റിനകത്തും പറുത്തും ഇലക്ടറൽ ബോണ്ടിനെതിരെ ശക്തമായ വാദമാണ് സിപിഐ എം നിരത്തിയത്. കോടതിയും മാധ്യമങ്ങളും പൊതുപ്രവർത്തകരും എല്ലാം സിപിഐ എമ്മിന്റെ ഈ നിലപാടിനെ പ്രശംസിച്ചതാണ്. സുപ്രിംകോടതി വിധിയലും സിപിഐ എമ്മിനെ പ്രശംസിച്ചു. ആ കൂട്ടത്തിൽ അന്ന് മനേരാമയും ഉണ്ടായിരുന്നു.

‘ബോണ്ട് വേണ്ടെന്നും വെച്ച് സിപിഎം കോടതിയിലെത്തി’ എന്നായിരുന്നു മനേരാമ വാർത്തക്ക് നൽകിയ തലക്കെട്ട്. അതേ മനോരമ ഇതാ ‘മേഘ കമ്പനി സിപിഎമ്മിനും നൽകി ഇലക്‌ടറൽ ബോണ്ട്’ എന്ന പച്ച കള്ളം തട്ടിവിട്ടിരിക്കുന്നു.
രാജ്യത്ത് ഇലക്ടറൽ ബോണ്ട് വേണ്ട എന്ന് പ്രഖ്യാപിച്ച ഏക രാഷ്‌ട്രീയ പാർടി സിപിഐ എമ്മാണ്. രാഷ്ട്രീയ പാർട്ടി ഈ ബോണ്ടുകൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അക്കൗണ്ടിലേക്കാണ് പണമാക്കുക. കമ്മീഷൻ പാർട്ടിക്ക് ഇതിനായി വെരിഫൈഡ് അക്കൗണ്ട് അനുവദിക്കും. എല്ലാ തിരഞ്ഞെടുപ്പ് ബോണ്ട് ഇടപാടുകളും ഈ അക്കൗണ്ട് വഴിയായിരിക്കും നടത്തുക. അതിനാൽ വളഞ്ഞ വഴിയിലൂടെ ഇലക്ടറൽ ബോണ്ട് സ്വീകരിക്കാൻ ഒരു പാർടിക്കും സാധിക്കില്ല. എന്നിട്ടും മനോരമ കള്ളം എഴുതുന്നു.
അന്ന് എഴുതിയ സത്യം
സിപിഐ എമ്മിനും സർക്കാരിനും എതിരെ വ്യാജ വാർത്ത നൽകുന്നതിൽ മനോരമക്ക് പ്രത്യേക കഴിവ് തന്നെയുണ്ട്. നുണയാണ് എഴുതുന്നത് എന്ന് അറിയാമായിട്ടും ‘സത്യം’ എന്ന ലേബൽ ഒട്ടിച്ച് പുറത്തിറക്കുന്നു. ആരെങ്കിലും ആ ചൂണ്ടയിൽ കുരുങ്ങിയാലോ എന്നാണ് മനോരമായുടെ കണ്ടെത്തൽ.
മലപ്പുറം കൂരിയാട് ഭാഗത്തെ ദേശീയപാതയിലെ മണ്ണിടിച്ചിലിൽ കരാർ കമ്പനിക്കെതിരെ പരാതി ഉയർന്നിരുന്നു. അതിനിടയിൽ മേഘ കമ്പനി ബിജെപിക്ക് നൽകിയ ഇലക്ടറൽ ബോണ്ട് വിവരവും പുറത്ത് വന്നു. അതോടെ യജമാനന്മാരെ രക്ഷിക്കാൻ പടച്ചതാണ് പുതിയ നുണ വാർത്ത.
ഇന്നത്തെ കള്ളം









0 comments