മകന്റെ മർദ്ദനത്തിൽ തലയ്‌ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

വൈപ്പിൻ: മകൻ മർദിച്ചതിനെതുടർന്ന് തലയ്ക്ക് ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ഞാറക്കൽ വാടക്കൽ ജോസഫ്- (65) ആണ് മരിച്ചത്. ഭാര്യ റാണിക്കും പരിക്കേറ്റിരുന്നു.തുടർന്ന് ജോസഫും ഭാര്യയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ 28നായിരുന്നു സംഭവം. മകൻ ജൂഡിനെ -(31) ഞാറക്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊലപാതകശ്രമത്തിന് കേസെടുത്തിരുന്നു. 29ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മകൻ ഒരു സ്‌ത്രീയെ വീട്ടിൽ താമസിപ്പിച്ചിരുന്നു. ഇവരെ മാതാപിതാക്കൾ ഇറക്കിവിട്ടു എന്നുപറഞ്ഞായിരുന്നു ആക്രമണം. സംസ്കാരം വെള്ളി പകൽ മൂന്നിന് പെരുമ്പിള്ളി തിരുകുടുംബ ദേവാലയത്തിൽ.









0 comments