എലപ്പുള്ളി പഞ്ചായത്തിൽ അവിശ്വാസ പ്രമേയത്തിൽ പിന്നോട്ടില്ല: ഇ എൻ സുരേഷ് ബാബു

പാലക്കാട് : എലപ്പുള്ളി പഞ്ചായത്തിലെ അവിശ്വാസ പ്രമേയത്തിൽ നിന്ന് സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. ബ്രൂവറി വിഷയത്തിൽ ഉൾപ്പെടെ ഭരണസമിതി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കോൺഗ്രസിന്റെ പൊയ് മുഖം തകരണമെന്നും സുരേഷ് ബാബു ആരോപിച്ചു. തൊഴിലുറപ്പുകാർക്ക് തൊഴിൽ കൊടുക്കാതെയും ലൈഫ് മിഷൻ പദ്ധതി തന്നെ ഉപേക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് എലപ്പുള്ളി പഞ്ചായത്തിൽ കോൺഗ്രസ് നടത്തുന്നത്.
എലപ്പുള്ളി പഞ്ചായത്തിൽ നടക്കുന്നത് വലിയതോതിലുള്ള അനാസ്ഥയും അലംഭാവവും ആണെന്നും ഇ എൻ സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. ഇത്രയും വിഷയങ്ങൾ നിലനിൽക്കുമ്പോൾ ശക്തമായി പ്രതിഷേധിക്കുവാൻ അവിശ്വാസ പ്രമേയത്തിലൂടെ സാധിക്കുമെന്നും സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. എലപ്പുള്ളി പഞ്ചായത്തിൽ നിലവിൽ കോൺഗ്രസിന് ഒൻപത് സീറ്റും സിപിഐ എംമ്മിന് എട്ട് സീറ്റും ബിജെപിക്ക് അഞ്ച് സീറ്റുമാണുള്ളത്. കോൺഗ്രസിനെ പിൻതാങ്ങികൊണ്ട് ബിജെപി അവിശ്വാസത്തിൽ നിന്നും മാറി നിൽക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.









0 comments