അമേരിക്കയുടെ പ്രതികാരച്ചുങ്കം ; ഗുരുതരപ്രതിസന്ധി സൃഷ്ടിക്കും : എളമരം കരീം

കൊച്ചി
അമേരിക്കയുടെ പ്രതികാരച്ചുങ്കത്തിനെതിരെ കേന്ദ്രസർക്കാർ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരക്ഷരം മിണ്ടുന്നില്ല.
പ്രതികാരച്ചുങ്കം കേരള സന്പദ്‌ഘടനയെയും തൊഴിലിനെയും പ്രതികൂലമായി ബാധിക്കും. സമുദ്രോൽപ്പന്ന കയറ്റുമതിക്ക് ഉൾപ്പെടെ ഇത് ദോഷകരമാകും. ആയിരക്കണക്കിനുപേർ തൊഴിൽരഹിതരാകാൻ സാധ്യതയുണ്ട്. സാമ്രാജ്യത്വ ശക്തികളുടെ നയങ്ങൾ മൂന്നാംലോക രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്നത് പലവട്ടം കണ്ടിട്ടുണ്ട്. കോർപറേറ്റുകളുടെ താൽപ്പര്യത്തിന് അനുസരിച്ചാണ് നയങ്ങൾ കൊണ്ടുവരുന്നത്. എന്നാൽ, ജനങ്ങളെ ഭിന്നിപ്പിച്ച് പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിരോധം ഉയർത്തണമെന്നും എളമരം കരീം പറഞ്ഞു.









0 comments