ഈദ്ഗാഹിന് വീട്ടുമുറ്റം നൽകി അനിൽകുമാർ

അലനല്ലൂർ : പെരുന്നാൾ ദിനത്തിൽ ഈദ്ഗാഹിന് സ്വന്തം വീട്ടുമുറ്റം വിട്ടുനൽകി അലനല്ലൂർ കണ്ണംകുണ്ട് പത്മാലയത്തിൽ അനിൽകുമാർ. അലനല്ലൂർ കണ്ണംകുണ്ട് റോഡിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷനുകീഴിലെ അൽഹിക്മ മസ്ജിദ് കമ്മിറ്റിക്കാണ് ഈദ്ഗാഹ് നടത്താൻ വീട്ടുമുറ്റം നല്‍കിയത്. കഴിഞ്ഞവർഷം വലിയപെരുന്നാളിന്റെ ഈദ്ഗാഹും ഇവിടെത്തന്നെയായിരുന്നു. മൂന്നു വര്‍ഷം മുമ്പ് സ്ഥാപിച്ച പള്ളിയിലെ സ്ഥലപരിമിതികാരണമാണ് സമീപത്തെ വീട്ടുമുറ്റത്തേക്ക് മാറ്റുന്നതിന് പള്ളി അധികൃതര്‍ അനുവാദം ചോദിച്ചത്. കുവൈത്തില്‍ പ്രവാസജീവിതം നയിക്കുന്ന അനിൽകുമാർ ഉടന്‍ സമ്മതിക്കുകയും ചെയ്തു.
ഈദ്ഗാഹിൽ നൂറോളം പേർ പങ്കെടുത്തു. വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. വി പി ബഷീർ ഈദ്ഗാഹിന് നേതൃത്വം നൽകി.









0 comments