മാസപ്പിറവി കണ്ടില്ല; ജൂണ്‍ ഏഴിന് ബലി പെരുന്നാള്‍

കോഴിക്കോട് : കേരളത്തില്‍ ബലി പെരുന്നാള്‍ ജൂണ്‍ ഏഴിനെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസിമാർ അറിയിച്ചു. ബുധനാഴ്ച ദുൽഖഅദ 30 പൂർത്തിയാക്കി ദുൽഹജ്ജ് ഒന്ന് വ്യാഴാഴ്ചയും അറഫാ ദിനം വെള്ളിയാഴ്ചയും ആയിരിക്കും.
സംയുക്ത മഹല്ല് ജമാഅത് ഖാസിമാരായ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ പി പി ഉണ്ണീൻകുട്ടി മൗലവി എന്നിവരാണ് ഈ കാര്യം അറിയിച്ചത്.
അതേസമയം ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ജൂൺ ആറിനായിരിക്കും. സൗദിയിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്നാണിത്.









0 comments