ദേശീയ പഠന നേട്ടം : കേരളം മുന്നിൽ

education
avatar
സ്വന്തം ലേഖകൻ

Published on Jul 02, 2025, 06:05 PM | 2 min read

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ വർഷം നടത്തിയ ദേശീയ പഠനനേട്ട സർവേയിൽ ( എൻഎഎസ്‌–-നാസ്‌) കേരളം ദേശീയ തലത്തിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചതായി കണ്ടെത്തൽ. 2024ൽ മൂന്ന്, ആറ്, ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനായി ഭാഷ, ഗണിതം, പരിസരപഠനം (വേൾഡ് എറൗണ്ട് അസ്), ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിലാണ് സര്‍വ്വേ നടത്തിയത്.

സംസ്ഥാനത്തെ 1644 സ്കൂളുകളിൽ നിന്നായി 46,737 വിദ്യാർത്ഥികളാണ് ഈ സർവേയിൽ പങ്കെടുത്തത്. ദേശീയ തലത്തില്‍ 74000 സ്കൂളുകളിലായി  21.10 ലക്ഷം കുട്ടികൾ സർവെയിൽ പങ്കെടുത്തു. 

sssssss

സർവേ ഫലം:

മൂന്നാം ക്ലാസ് വിദ്യാർഥികളുടെ പ്രകടനം

2021ൽ ഭാഷയില്‍ സംസ്ഥാന ശരാശരി 70ഉം ദേശീയ ശരാശരി 62ഉം ആയിരുന്നു. 2024ൽ സംസ്ഥാന ശരാശരി 75, ദേശീയ ശരാശരി 64 എന്നിങ്ങനെയായി. കണക്കിൽ 2021ൽ സംസ്ഥാന ശരാശരി 60, ദേശീയ ശരാശരി 57, 2024ൽ സംസ്ഥാന ശരാശരി 70, ദേശീയ ശരാശരി 60 എന്നിങ്ങനെയാണ്‌. 2021ൽ അഞ്ചാം ക്ലാസ്സുകാര്‍ക്കുള്ള സര്‍വേയില്‍  ഭാഷയില്‍ സംസ്ഥാന ശരാശരി 57, ദേശീയ ശരാശരി 55 എന്നിങ്ങനെയായിരുന്നു. 2024ൽ ആറാം ക്ലാസ്സുകാര്‍ക്കുള്ള സര്‍വേയില്‍  സംസ്ഥാന ശരാശരി 76, ദേശീയ ശരാശരി 57 ആണ്‌. കണക്കില്‍ 2021ൽ സംസ്ഥാന ശരാശരി 41, ദേശീയ ശരാശരി 44 ആണ്‌. 2024ൽ ആറാം ക്ലാസുകാര്‍ക്കുള്ള സര്‍വേയില്‍ കണക്കിൽ സംസ്ഥാന ശരാശരി 60, ദേശീയ ശരാശരി 46 ആണ്‌.

സയന്‍സിൽ 2021ൽ സംസ്ഥാന ശരാശരിയും ദേശീയ ശരാശരിയും 48 ആണ്‌. 2024ൽ സംസ്ഥാന ശരാശരി 66 ഉം ദേശീയ ശരാശരി 49 ഉം ആണ്‌.

2021ൽ എട്ടാം ക്ലാസുകാര്‍ക്കുള്ള സര്‍വേയില്‍  ഭാഷയ്ക്ക്  സംസ്ഥാന ശരാശരി 57 ഉം ദേശീയ ശരാശരി 53 ഉം ആയിരുന്നു. 2024ൽ ഒമ്പതാം ക്ലാസുകാര്‍ക്കുള്ള ഭാഷാ സര്‍വേയില്‍  സംസ്ഥാന ശരാശരി 74, ദേശീയ ശരാശരി 54 എന്നിങ്ങനെയാണ്‌. കണക്കിൽ 2021ൽ 31, 36 എന്നിങ്ങനെയും 2024ൽ 45, 37 എന്നിങ്ങനെയുമാണ്‌ സംസ്ഥാന, ദേശീയ ശരാശരി.

പൊതുവിദ്യാഭ്യാസ രംഗത്തെ മികവുറ്റതാക്കാനുള്ള  കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ്  ദേശീയ പഠനനേട്ട സര്‍വേയെന്ന്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home